യൂബര്‍ ഈറ്റ്‌സിനെ വിഴുങ്ങാനൊരുങ്ങി ആമസോണ്‍


JULY 30, 2019, 4:26 PM IST

ആമസോണ്‍ ആപ്പില്‍ കയറി ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അവസരമൊരുങ്ങുന്നു.ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മാര്‍ക്കറ്റിലേയ്ക്ക് ചുവടുവെക്കുകയാണ്. ഇതിന്റെ ഭാഗമായി യൂബറിന്റെ ഇന്ത്യന്‍ സ്ഥാപനമായ യൂബര്‍ ഈറ്റ്‌സിനെ ആമസോണ്‍ സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. സേവന വൈവിധ്യത്തിലൂടെ തങ്ങളുടെ ശൃംഖല വര്‍ധിപ്പിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.

സേവന വൈവിദ്യവത്ക്കരണത്തിന്റെ ഭാഗമായി ആമസോണ്‍ ആദ്യം പ്രൈം മെമ്പര്‍ഷിപ്പ് വിതരണം ആരംഭിക്കുകയും പിന്നീട് പ്രൈം വീഡിയോ സര്‍വീസിലൂടെ പ്രൈം കസ്റ്റമേഴ്‌സിന് സൗജന്യമായി ബ്ലോക്ക് ബസ്റ്റര്‍ സിനിമകളും ചാനല്‍ ഷോകളും നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഭക്ഷ്യവിതരണ ശൃംഖല ആരംഭിക്കുന്നതും ഇതേ ഉദ്ദേശം വച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലെ അടുത്ത ഫെസ്റ്റിവല്‍ സീസണ് മുന്‍പ് ഭക്ഷ്യവിതരണം ആരംഭിക്കാനാണ് ആമസോണിന്റെ പദ്ധതിയെന്നും ഇതിനായി യൂബറുമായി തന്ത്രപരമായ കരാറിലേര്‍പ്പെടുകയോ മുഴുവന്‍ ഏറ്റെടുക്കല്‍ നടത്തുകയോ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

Other News