ഇന്ത്യയില്‍ 30 ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 15,00,000 കോടി രൂപ


AUGUST 5, 2019, 4:03 PM IST

ന്യൂഡല്‍ഹി: വില്‍പ്പനസമ്മര്‍ദ്ദം നേരിടുന്ന ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 15,00,000 കോടി രൂപ. വിദേശനിക്ഷേപകര്‍ പണം പിന്‍വലിച്ചതാണ് വിപണിയിടിയാന്‍ കാരണമായത്.  ലാര്‍ജ് ക്യാപ് ഓഹരികളുടെ വിലയും കൂപ്പുകുത്തി.

സെന്‍സെക്‌സ് ഡിസംബര്‍ 31ന് ക്ലോസ് ചെയ്തത് 36,068ലാണ്. ബിഎസ്ഇയിലെ മൊത്തം വിപണി മൂലധനം  153.58ലക്ഷം കോടിയില്‍നിന്ന് 138 ലക്ഷം കോടിയായി കുറഞ്ഞു.  ഈ കാലയളവില്‍ സെന്‍സെക്‌സ് എട്ടുശതമാനം താഴന്നു.ക്രഡിറ്റ് സൂസി റേറ്റിങ് 26 ശതമാനത്തിലേയ്ക്ക് താഴ്ത്തിയതിനെതുടര്‍ന്ന്, റിലയന്‍സിന്റെ ഓഹരിവിലയില്‍ തിങ്കളാഴ്ച മാത്രം മൂന്നുശതമാനമാണ് ഇടിവുണ്ടായത്. വിപണിമൂല്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള ഓഹരിയാണ് ഇത്.

ആക്‌സിസ് ബാങ്ക്, വേദാന്ത, ടെക് മഹീന്ദ്ര, മാരുതി സുസുകി, എംആന്റ്എം എിഎന്നീ കമ്പനികളുടേയും ഓഹരിവില താഴ്ന്നു.

ലാര്‍ജ് ക്യാപ് ഓഹരികളായ യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ റേറ്റിങും ഏജന്‍സികള്‍ കുറച്ചു. അതിസമ്പന്നര്‍ക്ക് ആദായ നികുതി സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയതും രൂപയുടെ മൂല്യം 70ലേയ്‌ക്കെത്തിയതും ആഗോളതലത്തില്‍ ട്രേഡ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും ആഭ്യന്തര വിപണിയെ ബാധിച്ചു. ഇതോടെ വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷകമല്ലാത്ത വിപണിയായി ഇന്ത്യന്‍ വിപണി മാറി. 

ഇന്ത്യബുള്‍സ് ഹൗസിങ് ഓഹരി വിപ 36 ശതമാനവും ടാറ്റമോട്ടോഴ്‌സ് 22.67 ശതമാനവും ടൈറ്റാന്‍ 19 ശതമാനവും ടാറ്റസ്റ്റീല്‍ 18 ശതമാനവും നഷ്ടത്തിലായി. എസ്ബിഐ ആകട്ടെ 20 ശതമാനമാണ് നഷ്ടത്തിലായത്.കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത എന്നീ ഓഹരികള്‍ 14 മുതല്‍ 18 ശതമാനംവരെ നഷ്ടമുണ്ടാക്കി.