ഇന്ത്യയിലെ ബിസിനരംഗം ശോകമൂകമെന്ന് റിപ്പോർട്ട്


JULY 16, 2019, 5:02 PM IST

ന്യൂഡൽഹി: കുറഞ്ഞ വളർച്ചാനിരക്ക്, സർക്കാർ നയങ്ങൾ, വെള്ളക്ഷാമം എന്നിവമൂലം ആശങ്കയിലായ ഇന്ത്യയിലെ വ്യവസായികൾ പ്രതീക്ഷ നശിച്ച അവസ്ഥയിലാണെന്നും അവർ നിക്ഷേപം നടത്താൻ മടിക്കുകയാണെന്നും റിപ്പോർട്ട്. ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ ബിസിനസ് ഔട്ട്‌ലുക്ക് എന്ന സംഘടന നടത്തിയ സർവേയിലാണ് ഇന്ത്യൻ ബിസിനസ് രംഗം ആശങ്കയിലാണെന്ന് കണ്ടെത്തിയത്.

വിൽപന കുറഞ്ഞതുമൂലം ലാഭത്തിൽ സംഭവിക്കുന്ന ഇടിവ് നിയമനത്തിലും നിക്ഷേപത്തിലും കുറവ് വരുത്താൻ വ്യവസായികളെ നിർബന്ധിതരാക്കുകയാണ്.ലാഭവിഹിതത്തിലെ കുറവ് മൂലം നെറ്റ് ബാലൻസ് 18 ശതമാനത്തിൽ നിന്നും കുറഞ്ഞ് മാന്ദ്യകാലത്തെ നിരക്കായ 15 ശതമാനമായി കുറയുമെന്നും സർവേ പറയുന്നു. 

ഇതുകാരണം ബിസിനസ് നടത്താനുള്ള ആളുകളുടെ താൽപര്യം ഇപ്പോൾ 2009 ലെ മാന്ദ്യകാലത്തിന് സമാനമാണെന്നും സർവേ പറയുന്നു.

Other News