രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു


AUGUST 26, 2019, 12:42 PM IST

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 82 പൈസ താഴ്ന്ന് 72.24 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. യു.എസ് ഡോളറിനെതിരെ രൂപയുടെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 71.66 ന് ആയിരുന്നു. ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

കൂടാതെ, യു.എസ് - ചൈന വ്യാപാര യുദ്ധവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Other News