ഇ-വാഹന സ്റ്റാര്‍ട്ടപ്പ് സ്മാര്‍ട്ട്-ഇക്ക് ജപ്പാനില്‍ നിന്നും 100 കോടി നിക്ഷേപം


JULY 24, 2019, 2:45 PM IST

ഇലക്ട്രിക്ക് വാഹന സ്റ്റാര്‍ട്ടപ്പായ സ്മാര്‍ട്ട് ഇ ബിസിനസ് ധനസമാഹരണത്തിന്റെ ഭാഗമായി ജപ്പാനിലെ പ്രമുഖ വ്യാപാര സ്ഥാപനമായ മിറ്റ്സുയി കമ്പനിയില്‍ നിന്ന് 100  കോടി രൂപ നിക്ഷേപമായി സ്വീകരിച്ചു.

ഇതിനു പുറമെ ഇലക്ട്രിക്ക് വാഹന ബിസിനസ് രംഗത്ത് മിറ്റ്സുയിക്ക് നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഇ യുമായി കൂട്ടിയിണക്കാനും തങ്ങളുടെ ദീര്‍ഘകാല വളര്‍ച്ചക്ക് ഈ ബന്ധത്തെ സഹായകമാക്കി മാറ്റാനും കഴിയും.

ഇലക്ട്രിക്ക് വാഹന സഞ്ചാര മേഖലയില്‍ സേവനങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട് ഇ 2014ലാണ് സ്ഥാപിതമായത്. ലാസ്റ്റ് മൈല്‍  കണക്ടിവിറ്റി എന്ന പരിപാടിയിലൂടെ ഒരേ വാഹനത്തില്‍ വിവിധ ലക്ഷ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവസരമൊരുക്കുന്നു. ഇതിനകം 35 മില്യണ്‍ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 1000 ത്തോളം ഇലക്ട്രിക്ക് മുച്ചക്ര വാഹനങ്ങള്‍ സ്മാര്‍ട്ട് ഇ ക്കുണ്ട്. അവയിലെല്ലാംകൂടി 100000  ത്തോളം യാത്രക്കാര്‍ നിത്യവും സഞ്ചരിക്കുന്നു.

Read this ..ഇന്ത്യയില്‍ നാലുലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍; യു പി മുന്നില്‍

ഇപ്പോള്‍ സമാഹരിച്ചതായ പണം ഉപയോഗപ്പെടുത്തി വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പ്ളഗ് ഇന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പുറമെ  ചാര്‍ജ് തീരുന്നതായ ബാറ്ററികള്‍ മാറ്റി  ഉപയോഗിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.

ലാസ്റ്റ്  മൈല്‍  കണക്ടിവിറ്റി ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുകയും ഇലക്ട്രിക്ക്  വാഹന സഞ്ചാരത്തിന്റെ ഒരു ആഗോള മാതൃക ഇന്ത്യയില്‍ സൃഷ്ടിക്കുകയുമാണ് കമ്പനിയുടെ  ലക്ഷ്യമെന്ന് സഹ സ്ഥാപകനും  ചീഫ് എക്സിക്യൂട്ടീവുമായ ഗോള്‍ഡി ശ്രീവാസ്തവ പറയുന്നു.ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഇന്ത്യയില്‍ 42  ബില്യണ്‍ ഡോളറിന്റെ  ബിസിനസ് അവസരമാകും സൃഷ്ടിക്കുക. പ്രതിവര്‍ഷം 11 % എന്ന തോതിലാണ് വളര്‍ച്ച.ഇപ്പോള്‍ ആള്‍ക്കാര്‍ സഞ്ചാരത്തിനായി പരമ്പരാഗത മുച്ചക്ര വാഹനങ്ങള്‍, സൈക്കിളുകള്‍, ഇ-റിക്ഷകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ഇ യില്‍ സഞ്ചരിക്കുന്ന 98 % യാത്രക്കാരും 2-3 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനു 10  രൂപയാണ് നല്‍കുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഇനിയില്‍ ഏറ്റവും വലിയ സൗകര്യം ഒരുക്കിയിട്ടുള്ളത് സ്മാര്‍ട്ട് ഇ യാണ്. 5 വലിയ പാര്‍ക്കുകളിലായി സജ്ജീകരിച്ചിട്ടുള്ള   ചാര്‍ജിങ് കേന്ദ്രങ്ങളില്‍ ഇപ്പോള്‍ 800  ഇലക്ട്രിക്ക് മുച്ചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ഡല്‍ഹി മെട്രോയുടെ ഔദ്യോഗിക ലാസ്റ്റ്റ് മൈല്‍ കണക്ടിവിറ്റി പങ്കാളിയാണ് സ്മാര്‍ട്ട് ഇ. ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് എന്നിങ്ങനെ ഡല്‍ഹി മെട്രോയുടെ അസംഖ്യം സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് ഇ അതിന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഡല്‍ഹിയുടെ വര്‍ദ്ധിക്കുന്ന നഗരവല്‍കരണം  ഗതാഗത ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും,അത് പരിസ്ഥിതിക്കുമേല്‍ വലിയസമ്മര്‍ദ്ദങ്ങള്‍ ഉളവാക്കുന്നതായുംമിറ്റ്സുയി & കോ ,ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഷിനിചിരോ  ഒമാക്കി പറയുന്നു. സുസ്ഥിര ബിസിനസ് വികസനം,ജനസമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നീ ലക്ഷ്യങ്ങളോട് തങ്ങള്‍ക്കുള്ള പ്രതിബദ്ധത പങ്കിടുകയും  ഇലക്ട്രിക്ക്  വാഹന സഞ്ചാര മേഖലക്ക് തുടക്കമിടും ചെയ്ത  സ്മാര്‍ട്ട് ഇ യുമായുള്ള സഹകരണത്തില്‍ മിറ്റ്സുയി അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Other News