എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പിന് ചരിത്ര നേട്ടം; 10.6 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക ലാഭം


MAY 12, 2023, 6:43 AM IST

ദുബായ്: 10.6 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക ലാഭത്തിലേക്കെത്തി എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം 3.9 ബില്യണ്‍ ദിര്‍ഹം ലാഭം നേടിയ കമ്പനിയാണ് ഈ വര്‍ഷം ഇരട്ടിയിലധികം നേട്ടം കൊയ്തത്. ആഗോള ശൃംഖല പുനഃസ്ഥാപിക്കുകയും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തതോടെ ആകെ ലാഭം 81 ശതമാനം ഉയര്‍ന്ന് 107.4 ബില്യണ്‍ ദിര്‍ഹത്തിലേക്കെത്തി.

202223 വര്‍ഷത്തെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഇത് എമിറ്റേ്സ് എയര്‍ലൈനിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടമാണെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്‌സ് ഗ്രൂപ്പ് കൈവരിച്ച സാമ്പത്തിക നേട്ടത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. 770,000ത്തിലധികം തൊഴിലവസരങ്ങളും 47 ബില്യണ്‍ ഡോളറിലധികം (172.5 ബില്യണ്‍ ദിര്‍ഹം) ജിഡിപിയില്‍ സംഭാവന നല്‍കുകയും ചെയ്യുന്ന യുഎഇ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ശൃംഖലയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്.

Other News