റഷ്യയെ ഉപരോധിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതും റഷ്യന്‍ എണ്ണ


NOVEMBER 29, 2023, 6:59 AM IST

യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് റഷ്യയില്‍ നിന്നുള്ള മിക്ക എണ്ണ കയറ്റുമതിയും യൂറോപ്പ് നിരോധിച്ചിരുന്നു. എന്നാല്‍ പരോക്ഷമായി അവര്‍ ഇപ്പോഴും ആശ്രയിക്കുന്നത്  റഷ്യന്‍ ക്രൂഡില്‍ നിന്ന് നിര്‍മ്മിച്ച ഡീസല്‍ തന്നെ.

യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിരോധിച്ചതോടെ ഇന്ത്യക്ക് വിലക്കുറവില്‍ എണ്ണ നല്‍കാന്‍ റഷ്യ തയ്യാറായി. അതോടെ റഷ്യന്‍ ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങലുകാരിലൊരാളായി ഇന്ത്യ മാറി. മേഖലയിലെ ഡീസല്‍ ഇറക്കുമതി പ്രതിദിനം 305,000 ബാരലായി കുതിച്ചുയരുകയാണ്. കണക്കുകളനുസരിച്ച് 2017 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കൂടുതല്‍ ബാരല്‍ എണ്ണ ഇറക്കുമതിയാണിതെന്ന് , മാര്‍ക്കറ്റ്-ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ (Kpler) വ്യക്തമാക്കി.

മറ്റു പല രാജ്യങ്ങളില്‍ നിന്നും ക്രൂഡോ ഓയില്‍ വാങ്ങുന്നതിനാല്‍ ഇന്ത്യയില്‍ സംസ്‌കരിച്ചെടുത്ത ഇന്ധനത്തിന്റെ ഉത്ഭവം റഷ്യയില്‍ നിന്നാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും മോസ്‌കോയുടെ ഡെലിവറികള്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ധാരാളം ഡീസല്‍ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവ് നല്‍കി.

നവംബറില്‍ യൂറോപ്പിലേക്കുള്ള വരവില്‍ മുംബൈ ആസ്ഥാനമായുള്ള നയാര എനര്‍ജി ലിമിറ്റഡില്‍ നിന്നുള്ള അപൂര്‍വ ഷിപ്പിംഗ് ഉള്‍പ്പെടുന്നു, ഈ വര്‍ഷം റഷ്യയില്‍ നിന്ന് ഏകദേശം 60% ക്രൂഡ് ഇറക്കുമതി ചെയ്തതായി കെപ്ലര്‍ പറയുന്നു. ഇന്ത്യന്‍ ഡീസലിന്റെ യൂറോപ്പിലെ മുന്‍നിര വിതരണക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അതിന്റെ ക്രൂഡിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ റഷ്യയില്‍ നിന്നാണ് എടുക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉക്രെയ്‌നിലെ ക്രെംലിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡീസല്‍ ഇറക്കുമതിയിലെ കുതിച്ചുചാട്ടം എണ്ണ വ്യാപാരത്തിലെ അടിസ്ഥാനപരമായ മാറ്റത്തെ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പ്, വ്യാവസായിക, ഗതാഗത മേഖലകള്‍ക്ക് ആവശ്യമായ ഇന്ധനമായ ഡീസലിന്റെ യൂറോപ്പിലെ ഏറ്റവും വലിയ വിതരണക്കാരന്‍ റഷ്യയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഡിസംബറില്‍ റഷ്യന്‍ ക്രൂഡിന്റെ കടല്‍ വഴിയുള്ള ഇറക്കുമതിയും ഫെബ്രുവരിയില്‍ എണ്ണ ഉല്‍പന്നങ്ങളും നിരോധിച്ചു.

ഇതിന് മറുപടിയായി യൂറോപ്പും യുകെയും മറ്റ് വിപണികളില്‍ നിന്ന് ഡീസല്‍ വിതരണം ആവശ്യപ്പെട്ടിട്ടുണ്ട്. നവംബറില്‍ യുഎസ്, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യൂറോപ്യന്‍ ഇറക്കുമതി ഇടിഞ്ഞതിനാല്‍ ആ വിതരണ വിടവ് നികത്താന്‍ ഇന്ത്യയാണ് സഹായിക്കുന്നത്. സൗദി ഡീസല്‍ വരവ് പ്രതിദിനം 94,000 ബാരലായി കുറയും, ഇത് 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

'ആസൂത്രിതമായ പ്രാദേശിക റിഫൈനറി അറ്റകുറ്റപ്പണികള്‍ കാരണം സൗദി ബാരലുകളുടെ ലഭ്യത ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കുത്തനെ ഇടിഞ്ഞു. ഇത് ഇന്ത്യന്‍ ഡീസലിന്റെ താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചുവെന്ന് വ്യവസായ കണ്‍സള്‍ട്ടന്റായ ഫാക്ട്സ് ഗ്ലോബല്‍ എനര്‍ജിയുടെ ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ തലവന്‍ യൂജിന്‍ ലിന്‍ഡല്‍ പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയെ ഒഴിവാക്കുന്നതിനാല്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ ക്രൂഡിനോടുള്ള ആര്‍ത്തി വര്‍ധിച്ചതായി മോസ്‌കോ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ റിഫൈനറുകള്‍ക്ക് റഷ്യന്‍ ക്രൂഡ് ഡിസ്‌കൗണ്ടില്‍ വാങ്ങാനും ഡീസലിന് ഉയര്‍ന്ന ഡിമാന്‍ഡുള്ള യൂറോപ്പ് പോലുള്ള വിപണികളില്‍ സംസ്‌കരിച്ച എണ്ണ വില്‍ക്കാനും കഴിഞ്ഞു.

'ഇന്ത്യന്‍ റിഫൈനര്‍മാര്‍ പ്രതിദിനം വാങ്ങുന്ന റഷ്യന്‍ ക്രൂഡിന്റെ 1.6-1.8 ദശലക്ഷം ബാരല്‍ മറ്റുള്ളവര്‍ക്ക് ഇല്ലാത്ത ഒരു മത്സരം സൃഷ്ടിക്കുന്നതായി കെപ്‌ളറിലെ ലീഡ് ക്രൂഡ് അനലിസ്റ്റ് വിക്ടര്‍ കറ്റോണ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ മൊത്തം ഇന്ധന കയറ്റുമതിയുടെ 33 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ഏകദേശം 19% മാത്രമാണ് ഏഷ്യയിലേക്കാണ് ഒഴുകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിഭാഗവും ഇപ്പോള്‍ യൂറോപ്പിലേക്കാണ് കയറ്റിവിടുന്നത്. മൊത്തത്തില്‍, ഈ മാസം യൂറോപ്പിന്റെ ഡീസലിന്റെയും ഗ്യാസോയിലിന്റെയും ഇറക്കുമതി പ്രതിദിനം 935,000 ബാരലായി ഉയരും, ഒക്ടോബറില്‍ നിന്ന് 5% വര്‍ദ്ധനവ് നവംബറില്‍ പ്രകടമായെന്നും കെപ്‌ളര്‍ ഡാറ്റ കാണിക്കുന്നു.

Other News