വാട്‌സ്ആപ്പ് പെയ്‌മെന്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്


JULY 17, 2019, 1:04 PM IST

ന്യൂഡൽഹി:  വാട്‌സ് ആപ്പ് പെയ്‌മെന്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്  ഫെയ്‌സ്ബുക്ക്. ഇതിനായി കമ്പനി റിസർവ് ബാങ്ക് അനുമതി തേടി എന്നാണ് അറിയാൻ കഴിയുന്നത്. 2018 മുതൽ ബീറ്റാ മോഡിൽ നിലവിലുണ്ടെങ്കിലും വാട്‌സ് ആപ്പ് പേമന്റ് ആപ്പ് പൂർണ്ണമായും പ്രവർത്തനയോഗ്യമായിരുന്നില്ല.

ഉപഭോക്താക്കളുടെ വിവരങ്ങൾ പൂർണ്ണമായും ഇന്ത്യയിൽ സൂക്ഷിക്കണമെന്നതുൾപ്പടെയുള്ള സർക്കാറിന്റെ ചില നിയന്ത്രണങ്ങളാണ് ഇതിന് കാരണമായത്. ഇതിനായി ഒരു തേർഡ് പാർട്ടി ഓഡിറ്ററെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതിൽ നടപടിയുണ്ടായതിനെതുടർന്നാണ് കമ്പനി അനുമതിയ്ക്കായി റിസർവ് ബാങ്കിനെ സമീപിച്ചതെന്ന് അറിയുന്നു.

സ്റ്റാർട്ട് അപ്പുകൾ മുതൽ ബഹുരാഷ്ട്ര കുത്തകകൾ വരെ അരങ്ങുവാഴുന്ന മത്സരാധിഷ്ടിത വിപണിയിലേയ്ക്കാണ് ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പ് പേമന്റ് ആപ്പുമായി എത്തുന്നത്. രാജ്യത്തെ ഏറ്റവും സജീവമായ ആപ്പുകളായ ആമസോൺ പേമന്റും പേടിഎം പേമന്റും ഇതിനോടകം തങ്ങളുടെ ഡാറ്റകൾ സൂക്ഷിക്കുന്നതിലുള്ള മാർഗനിർദ്ദേശ രേഖകൾ ഇതിനോടകം റിസർവ് ബാങ്കിൽ സമർപ്പിച്ചിട്ടുണ്ട്.

Other News