വാട്‌സ്ആപ്പിനും ഇന്‍സ്റ്റാഗ്രാമിനുമൊപ്പം ഫെയ്‌സ്ബുക്ക് എന്ന് എഴുതിചേര്‍ക്കാന്‍ നീക്കം


AUGUST 3, 2019, 6:18 PM IST

ഫെയ്‌സ്ബുക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള സോഷ്യല്‍മീഡിയ ആപ്പുകളുടെ പേര് മാറ്റുന്നു. വാട്‌സ് ആപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പേരില്‍ 'ഫ്രം  ഫെയ്‌സ്ബുക്ക്' എന്ന് ചേര്‍ക്കാനാണ് കമ്പനി നീക്കം.  പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും  ഡൗണ്‍ലോഡുകളോടൊപ്പം ഇനി ഫ്രം ഫെയ്‌സ്ബുക്ക് എന്നുകൂടി പ്രത്യക്ഷപ്പെടും.

അതേസമയം ഈ നീക്കം ഇന്റര്‍നെറ്റ് ലോകത്തെ തങ്ങളുടെ കുത്തക അരക്കെട്ടുറപ്പിക്കാനുള്ള ഫെയ്‌സ്ബുക്ക് ശ്രമമായി വിലയിരുത്തപ്പെടുന്നുണ്ട്.

 തങ്ങള്‍ക്ക് താല്‍പര്യമുള്ള കമ്പനികളുടെ റീച്ച് വര്‍ധിപ്പിച്ച് ഇന്റര്‍നെറ്റ് ലോകത്ത് അനാരോഗ്യകരമായ പ്രവണതകള്‍ ഉണ്ടാക്കിയെടുക്കുന്ന ഫെയ്‌സ്ബുക്ക് സമീപനത്തിനെതിരെ നിലവില്‍ കടുത്ത പ്രതിഷേധമുണ്ട്. മാത്രമല്ല, സോഷ്യല്‍മീഡിയാ രംഗത്ത് കുത്തക സ്വഭാവം കാണിക്കുന്നുണ്ടോ എന്ന ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ഫെയ്‌സ് ബുക്കിനെതിരെ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

Other News