ഇന്ത്യവീണ്ടെടുപ്പിന്റെ പാതയിൽ: എസ്&പി


FEBRUARY 22, 2021, 11:21 AM IST

 

ഇന്ത്യൻ സമ്പദ്ഘടന വീണ്ടെടുപ്പിന്റെ പാതയിലാണെന്നും 2022 സാമ്പത്തിക വർഷത്തിൽ 10% വീണ്ടെടുപ്പുണ്ടാകുമെന്നും എസ്&പി ഗ്ലോബൽ  റേറ്റിംഗ്‌സ്. 

കാർഷിക മേഖലയിലെ നല്ല പ്രകടനവും കോവിഡ് 19 കേസുകൾ കുറഞ്ഞുവരുന്നതും ഗവണ്മെന്റ് ചിലവഴിക്കലുകൾ വർദ്ധിപ്പിക്കുന്നതും സമ്പദ്ഘടനയെ സഹായിക്കുന്നതായി അന്താരാഷ്‌ട്ര റേറ്റിങ് ഏജൻസി പറയുന്നു. 

2023 സാമ്പത്തിക വർഷത്തിൽ ബാങ്കിങ് പ്രവർത്തനവും മെച്ചപ്പെടുമെന്ന  പ്രതീക്ഷയാണുള്ളത്. എന്നാൽ  സുസ്ഥിരത പ്രാപിക്കുന്നതു മുതൽ വീണ്ടെടുപ്പ് പ്രക്രിയ വരെയുള്ള ഘട്ടത്തിൽ പല വെല്ലുവിളികളും ഇപ്പോഴും ഇന്ത്യൻ സമ്പദ്ഘടന നേരിടുന്നുണ്ട്. 

വാക്സിൻ നൽകുന്ന പ്രതിരോധശേഷിയെ മറികടന്നു കൂടുതൽ സാംക്രമിക സ്വഭാവം കാണിക്കുന്ന പുതിയയിനം കോവിഡ് 19 വൈറസുകളാണ് പ്രധാന വെല്ലുവിളി. ആഗോളതലത്തിൽ കാണുന്ന ധനപരമായ ഉത്തേജനം എളുപ്പത്തിൽ പിന്നോക്കം പോകാനുള്ള സാധ്യതയാണ് ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനു നേർക്കുയരുന്ന മറ്റൊരു വലിയ വെല്ലുവിളി. 

എങ്കിലും ഇന്ത്യ ഹൃസ്വകാല നേട്ടങ്ങൾ കൈവരിക്കും. 

ഇന്ത്യാ ഗവണ്മെന്റ് അടുത്തിടെ അവതരിപ്പിച്ച ബജറ്റും സാമ്പത്തിക വീണ്ടെടുപ്പിനെ സഹായിക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെങ്കിലും ഉയർന്ന  ധനക്കമ്മി കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യയുടെ ശേഷി വളരെ നിർണ്ണയകമായിരിക്കും. 

ഗവണ്മെന്റിന്റെ  വർധിക്കുന്ന ചിലവഴിക്കലാണ് സമ്പദ്ഘടനയെ വളരെ സഹായിക്കുന്നത്. 

മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇന്ത്യയുടെ ജിഡിപിയിൽ 10% സ്ഥിരമായി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഏജൻസി ചൂണ്ടിക്കാട്ടുന്നു.  

Other News