ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉത്പാദനം നിര്‍ത്തുന്നു


SEPTEMBER 9, 2021, 4:39 PM IST

വാഷിംഗ്ടണ്‍: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തുകയും രാജ്യത്തെ രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടുകയും ചെയ്യും. കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് സ്രോതസ്സുകള്‍ളെ ഉദ്ധരിച്ച്  റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സാനന്ദ്, മറൈമല നഗര്‍ എന്നിവിടങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങളാണ് ഫോര്‍ഡ് അടച്ചുപൂട്ടുന്നത്.

ഇതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് പുറത്തുകടക്കുന്ന ഏറ്റവും പുതിയ വാഹന നിര്‍മ്മാതാവായി ഫോര്‍ഡ്. ഫോര്‍ഡിന്റെ വിപണി വിടല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുക്കുമെന്ന് ഉറവിടങ്ങളിരാള്‍ കൂട്ടിച്ചേര്‍ത്തു.

കാറുകള്‍ ഇറക്കുമതിയിലൂടെ രാജ്യത്ത് വില്‍ക്കുന്നത് തുടരാനാണ് ഫോര്‍ഡിന്റെ നീക്കമെന്ന് രണ്ടാമത്തെ ഉറവിടം വെളിപ്പെടുത്തി. നിലവിലുള്ള ഉപഭോക്താക്കള്‍ക്കാവശ്യമായ സേവനത്തിന് ഡീലര്‍മാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും.  ഒരിക്കല്‍ ഗണ്യമായ വളര്‍ച്ച നേടിരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ജനറല്‍ മോട്ടോഴ്‌സ്, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തുകടക്കാന്‍ നടപടികളെടുത്തിരുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ്  ഫോര്‍ഡ്.

Other News