ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനമായി താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍


SEPTEMBER 17, 2019, 1:20 PM IST

ന്യൂഡല്‍ഹി: ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനമായി താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 

രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, വളര്‍ച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സര്‍ക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.'ഞങ്ങള്‍ (ആര്‍ബിഐ) 5.8 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രവചിച്ചത്. 5.5 ശതമാനത്തില്‍ അത് താഴുമെന്ന് ആരും കരുതിയതല്ല. എല്ലാ പ്രവചനങ്ങളെക്കാളും കുറഞ്ഞ നിരക്ക് വന്നത് അത്ഭുതമുളവാക്കുന്നു'- ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.5 ശതമാനം വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞതാണ്. നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

Other News