സ്വര്‍ണവിലയില്‍ പുതിയ നാഴികക്കല്ല്; പവന് 40,000 രൂപ 


JULY 31, 2020, 11:10 PM IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പുതിയ ചരിത്രം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,000 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാമിന് 5,000 രൂപയാണ് വില. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. 

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 39,720 രൂപയായിരുന്നു ഇന്നലെ വില. ഒറ്റദിവസംകൊണ്ട് 280 രൂപയാണ് വര്‍ധിച്ചത്. ഈ ആഴ്ച മാത്രം പവന് 1,400 രൂപയാണ് വില ഉയര്‍ന്നത്. രണ്ടു മാസത്തിനിടെ 5,500 രൂപയുടെ വര്‍ധനവുണ്ടായി. ഈ വര്‍ഷം മാത്രം പവന് 8,280 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിയ്ക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന് വില 53,216 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തങ്കത്തിന് 1,958.99 ഡോളര്‍ ആണ് ഇന്ന് രേഖപ്പെടുത്തിയത്.

Other News