കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം;  ഐസിഐസിഐ ബാങ്കിന്റെ പുതിയ സംവിധാനം


JANUARY 21, 2020, 4:01 PM IST

മുംബൈ: സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനായി ഇനി പുതിയ രീതി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന പുതിയ സംവിധാനമാണ് നടപ്പാക്കിയത്.

ഐമൊബൈല്‍ എന്ന ഐസിഐസിഐ ആപ്പ് വഴിയാണ് പുതിയ സേവനം ലഭ്യമാകുക. ആപ്പു വഴി പണം പിന്‍വലിക്കുന്നതിന് നിര്‍ദേശം നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപിക്കും മറ്റും അടുത്ത ദിവസം രാത്രി 12മണി വരെ കാലാവധിയുണ്ടായിരിക്കും.