ഇന്ത്യയില്‍ കോര്‍പറേറ്റ് ടാക്‌സ് 25 ശതമാനമായി കുറയ്ക്കാന്‍ ശുപാര്‍ശ


AUGUST 20, 2019, 7:30 PM IST

ന്യൂഡല്‍ഹി: കാര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറയ്ക്കാന്‍ അഖിലേഷ് രഞ്ജന്‍ സമിതിയുടെ ശുപാര്‍ശ. ഇതടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് കൈമാറി. നിലവില്‍ 30 ശതമാനവും വിദേശകമ്പനികള്‍ക്ക് 40 ശതമാനവുമാണ് നിലവില്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഈടാക്കുന്നത്. ഇതിനുമേല്‍ നാലു ശതമാനം ഹെല്‍ത്ത്, എജ്യുക്കേഷന്‍ സെസും നല്‍കണം.

നികുതിക്കുമുകളിലുള്ള എല്ലാ സര്‍ച്ചാര്‍ജുകളും എടുത്തുകളയാനും സമിതി നിര്‍ദേശിച്ചതായാണ് സൂചന. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. 60 വര്‍ഷം പഴക്കമുള്ള ആദായ നികുതി  പരിഷ്‌കരിക്കുന്നതിനായി 2017ലാണ് കേന്ദ്രസര്‍ക്കാര്‍ അഖിലേഷ് രഞ്ജന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  സമിതി രൂപീകരിച്ചത്.ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. മെയ് 31 ആയിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനല്‍കുകയായിരുന്നു. 

Other News