മത്സരാധിഷ്ടിത വിപണികളുടെ പട്ടികയില്‍ പിന്തള്ളപ്പെട്ട് ഇന്ത്യ


OCTOBER 9, 2019, 6:06 PM IST

ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ വാര്‍ഷിക ഗ്ലോബല്‍ കോമ്പറ്റേറ്റീവ്‌നെസ് ഇന്‍ഡക്‌സി(Global Competitiveness Index)ല്‍ ഇന്ത്യ പിന്തള്ളപ്പെട്ടു. റാങ്കിങ്ങില്‍  കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 സ്ഥാനം പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ. കഴിഞ്ഞതവണ 58ാം സ്ഥാനത്തായിരുന്നതില്‍ നിന്ന് ഇത്തവണ 68ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബാങ്കിംഗ് മേഖലയിലെ ക്രമക്കേടാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അതേസമയം മറ്റ് മാനദണ്ഢങ്ങളായ സാമ്പത്തിക സുസ്ഥിരതയിലും വിപണിയുടെ വലിപ്പത്തിലും ഇന്ത്യ മുന്നിലെത്തി.

അമേരിക്കയെ പിന്തള്ളി സിംഗപ്പൂര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.അമേരിക്ക രണ്ടാംസ്ഥാനവും ഹോങ് കോങ് മൂന്നാംസ്ഥാനവും നേടി. 141 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പട്ടിക. ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയും ബ്രസീലുമാണ് ഏറെ പിന്നിലുള്ളത്. ബ്രസീല്‍ 71ാം സ്ഥാനത്താണ്. 

Other News