ഇന്ത്യ -യു എസ്  വ്യാപാര തർക്കം സൗഹാർദ്ദ ത്തിൽ  നിന്നും ഉടലെടുത്തത്!


AUGUST 4, 2019, 12:28 AM IST

 വാഷിങ്ടൺ : ഇന്ത്യാ -യു എസ് വ്യാപാര തർക്കത്തിന്റെ യഥാർത്ഥ കാരണം കൂടിയ അളവിലുള്ള സൗഹാർദ്ദമാണെന്നു യു എസ്സിലെ ഇന്ത്യൻ സ്ഥാനപതി ഹർഷ വർദ്ധൻ സ്രിൻ ഗല!. പിടിഐ യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

 കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായത്.  ഒരു പക്ഷെ യു എസ്സും ഇന്ത്യയും പോലും പ്രതീക്ഷിക്കാത്ത അത്ര ഗാഡമാണത്. അത്രയും അടുത്ത രണ്ട് സ്വതന്ത്രർ അത് രാജ്യമോ വ്യക്തിയോ ആയിക്കോട്ടെ സൗന്ദര്യപ്പിണക്കം സ്വാഭാവികമാണ്. അതാണ്‌ ഇവിടെയും സംഭവിച്ചിരിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു. 

 യു എസ് താരിഫ് വർധിപ്പിച്ചതിനെ തുടർന്ന് ഇന്ത്യയും ചില യു എസ് ഉത്പന്നങ്ങൾക്കുള്ള താരിഫ് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇത് അസ്വീകാര്യ മാണെന്ന് ട്രംപ് പ്രതികരിച്ചു. ഈ പശ്ചാത്തലത്തിലാണ് സ്ഥാനപതിയുടെ വിലയിരുത്തൽ പുറത്ത് വന്നിട്ടുള്ളത്. അതേസമയം ഉപയ കക്ഷി ചർച്ച കളിലൂടെ ഇരു രാജ്യങ്ങളും പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

Other News