7.6 ശതമാനം ജിഡിപി വളര്‍ച്ചയോടെ ഇന്ത്യ ചൈനയെ പിന്നിലാക്കി


DECEMBER 1, 2023, 6:45 AM IST

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍ 2023) മികച്ച വളര്‍ച്ച കൈവരിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.6 ശതമാനമാണ്. അതേസമയം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനമായിരുന്നു. രണ്ടാം പാദത്തില്‍(ലെരീിറ ൂൗമൃലേൃ) 6.5 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ഞആക) കണക്കാക്കിയിരുന്നത്. കൂടാതെ ജിഡിപി 7 ശതമാനം നിരക്കാകുമെന്ന് ചില വിദഗ്ധരും അഭിപ്രായപ്പെട്ടു.എന്നാല്‍ എല്ലാ വിദഗ്ധരുടെയും കണക്കുകളേക്കാള്‍ മികച്ച ജിഡിപിയാണ് ഇന്ത്യയ്ക്ക് കൈവരിക്കാനായത്.

കഴിഞ്ഞ ദശകത്തില്‍ ഉല്‍പ്പാദന മേഖല സമ്പദ്വ്യവസ്ഥയ്ക്ക് 17 ശതമാനം മാത്രമാണ് സംഭാവന നല്‍കിയത്. ഈ വളര്‍ച്ച സെപ്തംബര്‍ പാദത്തില്‍ 13.9 ശതമാനം വര്‍ധിച്ചു. അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇത് 4.7% ആയി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. ഈ ഡാറ്റ അനുസരിച്ച്, 2023-24 രണ്ടാം പാദത്തില്‍ ജിഡിപി 41.74 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്ക്. നേരത്തെ 2022-23 ലെ രണ്ടാം പാദത്തില്‍ ഇത് 38.78 ലക്ഷം കോടി രൂപയായിരുന്നു.

രണ്ടാം പാദത്തിലെ ജിഡിപിയുടെ വളര്‍ച്ച ആഗോളതലത്തിലെ പ്രയാസകരമായ സമയങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്ത് കാണിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം ദ്രുതഗതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനുമായി വേഗത്തിലുള്ള വികസനം ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ആയിരുന്നു. ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ്. അതിനുമുമ്പ്, 2023 മാര്‍ച്ച് പാദത്തില്‍ ജിഡിപി വളര്‍ച്ച 6.1 ശതമാനമായിരുന്നു.

2023-24സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം ജിഡിപിയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. അതേസമയം, രണ്ടാം പാദത്തില്‍ ജിഡിപി 6.5 ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ വിശ്വസിക്കുന്നു. മൂന്നാം പാദത്തില്‍ ഇത് 6 ശതമാനവും നാലാം പാദത്തില്‍ 5.7 ശതമാനവും ആയിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.എന്നാല്‍ ചില വിദഗ്ധര്‍ രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 6.7 ശതമാനമായി കണക്കാക്കിയിരുന്നു.നേരത്തെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ ആവര്‍ത്തിച്ചിരുന്നു . ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണക്ക്. മറുവശത്ത്, ചൈനയ്ക്ക് പട്ടികയില്‍ കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ചൈനയുടെ വളര്‍ച്ചാ പ്രവചനം ഗണ്യമായി കുറഞ്ഞെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. നേരത്തെ ലോകബാങ്ക് മുതല്‍ ഐഎംഎഫ് വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് എസ്റ്റിമേറ്റ് പുതുക്കി വര്‍ദ്ധിപ്പിച്ചിരുന്നു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.5 ശതമാനമാണെന്ന് ഫിച്ച് റേറ്റിംഗ്സ് നേരത്തെ കണക്കാക്കിയിരുന്നു. ഇത് 0.7 ശതമാനം വര്‍ധിച്ച് 6.2 ശതമാനമായി. 2023 മുതല്‍ 2027 വരെയുള്ള ഇടക്കാല കാലയളവാണ് ഫിച്ച് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയുടെ ജിഡിപി ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടുത്ത മാസങ്ങളില്‍, ഇന്ത്യയിലെ തൊഴില്‍ നിരക്കില്‍ വലിയ പുരോഗതി ഉണ്ടായതായി ഏജന്‍സി പറഞ്ഞു. ഇതുകൂടാതെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ തൊഴില്‍ ഉല്‍പാദന ശേഷിയും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇതാണ് എസ്റ്റിമേറ്റ് പുനഃപരിശോധിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങള്‍.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമായിരിക്കും. ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ പ്രവചനത്തിന് കാരണം തൊഴില്‍ നിരക്കിലെ പുരോഗതിയും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ നേരിയ വര്‍ദ്ധനവുമാണെന്ന് ഫിച്ചിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.നേരത്തെ, ലോകബാങ്ക് മുതല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വരെ ഇന്ത്യയുടെ ജിഡി വളര്‍ച്ചാ എസ്റ്റിമേറ്റ് പരിഷ്‌കരിക്കുകയും അത് വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയുടെ അതിവേഗ സമ്പദ്വ്യവസ്ഥയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വശത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ എസ്റ്റിമേറ്റ് വര്‍ദ്ധിപ്പിച്ചപ്പോള്‍ മറുവശത്ത് അത് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് കുറയ്ക്കുകയാണ് ഫിച്ച് റേറ്റിംഗ്സ് ചെയ്തത്.ഇടക്കാലത്തേക്ക് ചൈനയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി കുറച്ചിട്ടുണ്ട്.ചൈനയുടെ ജിഡിപിയിലെ ഇടിവിന്റെ ആഘാതം വളര്‍ന്നുവരുന്ന 10 രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കാമെന്ന് ഏജന്‍സി തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഈ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.

2020-ല്‍ കൊവിഡ് മൂലം വളര്‍ന്നുവരുന്ന ചില സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യം വളരെ ഗുരുതരമായി മാറിയെന്നും മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) വലിയ ഇടിവുണ്ടായെന്നും ഫിച്ചിന്റെ റിപ്പോര്‍ട്ട് പറയുന്നു.എന്നിരുന്നാലും, ഗവണ്‍മെന്റുകള്‍ സാമ്പത്തിക ചെലവ് വര്‍ദ്ധിപ്പിക്കുകയും ആഗോള വ്യാപാരം മെച്ചപ്പെടുകയും ചെയ്തതിനാല്‍ മിക്ക സമ്പദ്വ്യവസ്ഥകളും പിന്നീട് ശക്തമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷിയായി.

Other News