185 കിലോമീറ്റര്‍ മൈലേജുമായി കൊമാരിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍


MAY 30, 2023, 6:16 AM IST

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വീകാര്യത വര്‍ധിപ്പിച്ച സ്റ്റാര്‍ട്ടപ്പാണ് കൊമാകി. നിരവധി മോഡലുകളിലൂടെ രാജ്യത്തെ നിരത്തുകളില്‍ സാന്നിദ്ധ്യം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കമ്പനിയാണിത്. 'India's Largest Scooter' എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ചിരിക്കുന്ന കൊമാകിയുടെ ഇലക്ട്രിക് സ്‌കൂട്ടറാണ് ടിഎന്‍ 95.

കൊമാകിയുടെ ഏറ്റവുമധികം വില്പനയുള്ള മോഡലുകളില്‍ ഒന്നായ ഈ സ്‌പോര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2023 ലെ നവീകരിച്ച മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയില്‍, കൂടുതല്‍ പെര്‍ഫോമന്‍സും, സുരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് എന്ന ആശയത്തെ പുനര്‍നിര്‍വചിക്കുന്ന മോഡലാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. തീപിടുത്തത്തെ പ്രതിരോധിക്കുന്ന, 180 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ടിഎന്‍ 95. ക്ലാസിക്,  ടിഎന്‍ 95.സ്‌പോര്‍ട് മോഡലുകളാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

സവിശേഷതകള്‍

മറ്റ് സ്‌കൂട്ടര്‍ മോഡലുകളില്‍ അധികം കാണാത്ത സ്റ്റോറേജ് സേഫ്റ്റി ഗാര്‍ഡുകള്‍ കൊമാകി ഠച95 ന്റെ പ്രത്യേകതയാണ്, ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, 5000 വാട്ട് ഒഡആ മോട്ടോര്‍/50അങജ കണ്‍ട്രോളര്‍, പാര്‍ക്കിങ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് അസിസ്റ്റ്, ടിഎഫ്ടി സ്‌ക്രീന്‍ വഴി ലഭ്യമാക്കിയിരിക്കുന്ന ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, സൗണ്ട് സിസ്റ്റം, കോളിങ് ഓപ്ഷനുകള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, കീലെസ്സ് എന്‍ട്രി & കണ്‍ട്രോള്‍ തുടങ്ങിയവ സവിശേഷതകളാണ്.

വേഗത, വില, മൈലേജ്

ടിഎന്‍ 95 ക്ലാസിക് മോഡലിന്റെ പരമാവധി വേഗത 75-85 കിലോമീറ്ററാണ്. 130 മുതല്‍ 150 കിലോമീറ്ററിനു മുകളില്‍ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ എക്‌സ് ഷോറൂം വില 1,31,035 രൂപയാണ്. . ജെറ്റ് ബ്ലാക്ക്, മെറ്റല്‍ റേ കളര്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ ലഭ്യമാക്കിയിരിക്കുന്നു.

ടിഎന്‍ 95 സ്‌പോര്‍ട്

150 മുതല്‍ 180 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ വേരിയന്റിന് ഏകദേശം 1.40 ലക്ഷം രൂപയാണ് വില. പരമാവധി വേഗത 75-85 കിലോമീറ്ററാണ്. ഇക്കോ മോഡ്, സ്‌പോര്‍ട്‌സ് മോഡ്, ടര്‍ബോ മോഡ് എന്നിങ്ങനെ മൂന്ന് ഗിയര്‍ മോഡലുകളും കൊമാകി ടിഎന്‍ 95.സ്‌പോര്‍ട് വേരിയന്റില്‍ നല്‍കിയിരിക്കുന്നു. ചെറി റെഡ് കളറിലാണ് ഈ വേരിയന്റ് ലഭിക്കുക.

ബാറ്ററിയിലാണ് സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം. ആന്റി സ്‌കിഡ് സാങ്കേതികവിദ്യയോടെയാണ് ഈ സ്‌കൂട്ടര്‍ വരുന്നത്. നിലവിലെ മോഡലില്‍ ലഭ്യമാക്കിയിരിക്കുന്നത് ഹാര്‍ഡ് വെയര്‍ അധിഷ്ഠിത ിാര ബാറ്ററിയാണ്. എന്നാല്‍ പുതിയ മോഡലില്‍ അഗ്‌നിയെ പ്രതിരോധിക്കുന്ന സ്മാര്‍ട് ബാറ്ററി അപ്‌ഡേറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഇവ 4-5 മണിക്കൂറുകള്‍ കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.

Other News