എൽഐസി സ്വകാര്യവത്ക്കരണ പാതയിൽ


AUGUST 2, 2019, 11:50 AM IST

ഇന്ത്യൻ പൊതുമേഖല ഇൻഷൂറൻസ് സ്ഥാപനമായ എൽ.ഐ.സിയെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഇതിനായി എൽ.ഐ.സി നിയമത്തിൽ ഭേദഗതി വരുത്താനുള്ള നീക്കങ്ങളുമായി മോഡി സർക്കാർ മുന്നോട്ടുപോവുകയാണ്. എൽ.ഐ.സിയുടെ സ്വകാര്യവത്ക്കരണം സർക്കാറിന്റെ മുൻഗണനാപരിഗണന വിഷയങ്ങളിലൊന്നാണ്.

ഓഹരി ലിസ്റ്റിംഗിന് രണ്ടുവഴികളാണ് മോഡി സർക്കാറിന് മുന്നിലുള്ളത്. പബ്ലിക്ക് ലിസ്റ്റിംഗാണെങ്കിൽ പിന്നീട് പ്രീമിയം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിക്കും. അതേസമയം കമ്പനിയുടെ സുഗമമായി നടത്തിപ്പിന് വഴി തെളിയും. ഇത് സംബന്ധിച്ച് നിക്ഷേപ ആസ്തി മാനേജ്്‌മെന്റ് ഡിപ്പാർ്ട്ട്‌മെന്റും ഡിഎഫ്എസും പഠനം നടത്തിക്കൊണ്ടിരിക്കയാണ്. നിലവിൽ രാജ്യത്ത് എൽ.ഐ.സി മാത്രമാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഏക പൊതുമേഖല ഇൻഷറൂൻസ് കമ്പനി.

 ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസ്,ഐസിഐസിഐസി ലോമ്പാർഡ് ജനറൽ ഇൻഷൂറൻസ്,എസ്ബിഐ ഇൻഷൂറൻസ്,ജനറൽ ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ,എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ ഓഹരികൾ ഇതിനോടകം ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജൂണിൽ പുറത്തുവിട്ട കണക്കുപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഏക ഇൻഷൂറൻസ് സ്ഥാപനമായ എൽ.ഐ.സി 26,030.16 കോടിയുടെ റെക്കോർഡ് പ്രീമിയം സമാഹരണം നടത്തിയിരുന്നു. കഴിഞ്ഞവർഷം ഇത് 11,167.82 കോടി മാത്രമായിരുന്നു. രാജ്യത്തെ ഇൻഷൂറൻസ് മേഖലയുടെ 74 ശതമാനം കയ്യാളാനും എൽ.ഐ.സിയ്ക്കായി. ഇതേകാലയളവിൽ 13.32 ലക്ഷം കോടിയുടെ പോളിസികളാണ് എൽ.ഐ.സി വിറ്റത്.

26 ശതമാനം കയ്യാളുന്ന സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ തങ്ങളുടെ പ്രീമിയം സമാഹരണത്തിൽ 14.10 ത്തിന്റെ വർധനവുണ്ടാക്കിയിട്ടുണ്ട്. 6211.17 കോടിയാണ് ഇത്തരത്തിൽ കമ്പനികൾ സമാഹരിച്ചത്. മുൻ വർഷത്തിൽ അത്  5,443.75 കോടിയായിരുന്നു.

Other News