മാരുതി സുസുക്കി 37 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിറ്റത് രണ്ട് കോടി യൂണിറ്റുകള്‍


DECEMBER 2, 2019, 7:00 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ 37 വര്‍ഷത്തെ പ്രവര്‍ത്തനകാലയാളവില്‍ ഇതുവരെ വിറ്റത് രണ്ടു കോടി കാറുകള്‍. കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ കെനിചി അയുകാവ അറിയിച്ചതാണ് ഇക്കാര്യം. 

1983 ഡിസംബറില്‍ മാരുതി 800വിറ്റാണ് കമ്പനി ഉത്പാദനം ആരംഭിച്ചത്. പിന്നീട് 29 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കോടിയും അടുത്തഎട്ടുവര്‍ഷം കൊണ്ട് രണ്ട് കോടി കാറുകളും വില്‍ക്കാനായി.

ഇന്ത്യന്‍ കാറുത്പാദകരില്‍ രണ്ടുകോടി യൂണിറ്റുകള്‍ വില്‍ക്കുന്ന ആദ്യ കമ്പനിയാണ് മാരുതി സുസുക്കി. ഒരു കാര്‍ സ്വന്തമാക്കുക എന്ന മിഡില്‍ ക്ലാസ് ഇന്ത്യക്കാരുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള പ്രയത്‌നം തുടരുമെന്ന് അയുകാവ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Other News