ജിയോ ലാന്റ്‌ലൈനില്‍ നിന്നും അണ്‍ലിമിറ്റഡ് യു.എസ് കാനഡ ഐഎസ്ഡി സര്‍വീസ്


AUGUST 12, 2019, 1:01 PM IST

ന്യൂഡല്‍ഹി:  500 രൂപ പ്രതിമാസ വാടകഈടാക്കി ജിയോ ലാന്റ് ലൈന്‍ യു.എസ്, കാനഡ എന്നിവിടങ്ങളിലേയ്ക്ക് അണ്‍ലിമിറ്റഡ് ഐ.എസ്.ഡി സര്‍വീസ് ഏര്‍പ്പെടുത്തുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മുകേഷ് അംബാനി അറിയിച്ചതാണ് ഇത്. കമ്പനിയുടെ നാല്‍പത്തിരണ്ടാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിനുശേഷം നടത്തിയ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലയന്‍സിന്റെ ഓയില്‍,കെമിക്കല്‍ ബിസിനസിന്റെ 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോ വാങ്ങിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞവര്‍ഷം റിലയന്‍സ് റീട്ടെയ്ല്‍ ഓരോ നാല് സെക്കന്റിലും ഒരു ടിവിയും ഓരോ രണ്ട് സെക്കന്റിലും ഒരു ഫോണും വിറ്റു. ആഗോള റീട്ടെയ്ല്‍ കമ്പനികളുടെ പട്ടികയില്‍ ആദ്യ നൂറില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ കമ്പനി റിലയന്‍സ് റീട്ടെയ്ല്‍ ആണെന്നും വരും വര്‍ഷങ്ങളില്‍ ആദ്യ ഇരുപതില്‍ സ്ഥാനം പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

 തങ്ങളുടെ ഡിജിറ്റല്‍ പദ്ധതിയിലൂടെ 30 മില്ല്യണ്‍ ചെറുകിട കച്ചവടക്കാരെ സമൃദ്ധിയിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്ക് ജിയോയിലൂടെ കുറഞ്ഞചെലവില്‍ ഡാറ്റ കൈമാറിയാണ് ഇത് സാധ്യമാക്കുക. ഇതിലൂടെ ബിസിനസ് മെച്ചപ്പെടുത്താനും കണക്ടിവിറ്റി വര്‍ധിപ്പിക്കാനു യന്ത്രവല്‍ക്കരണം വേഗത്തിലാക്കാനും ചെറുകിട കച്ചവടക്കാര്‍ക്ക് സാധിക്കും.


Other News