മിനിമം കോര്‍പ്പറേറ്റ് നികുതി നിരക്ക്  15 ;  അംഗീകരിച്ച് രാഷ്ട്രങ്ങള്‍


OCTOBER 9, 2021, 10:42 AM IST

വലിയ കമ്പനികള്‍ നികുതിയുടെ പങ്ക് നല്‍കുമെന്ന് ഉറപ്പാക്കുന്നതിന് ലോക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ചരിത്രപരമായ ഒരു കരാര്‍ ഒപ്പിട്ടു.

കുറഞ്ഞത് 15% എങ്കിലും കോര്‍പ്പറേറ്റ് നികുതി നിരക്ക് നടപ്പിലാക്കാനും കമ്പനികളുടെ ലാഭവിഹിതത്തില്‍ ഒരു നിശ്ചിത പങ്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്

അനല്‍കുന്നതിനും തയ്യാറാക്കിയ കരാര്‍ 136 രാജ്യങ്ങള്‍ അംഗീകരിച്ചു.

കുറഞ്ഞ നികുതി നിരക്കിലൂടെ ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ലാഭം പുനര്‍നിര്‍മ്മിക്കുന്നുവെന്ന ആശങ്കയെതുടര്‍ന്നാണ് മിനിമം നികുതിയുടെ പരിധി നിശ്ചയിക്കാന്‍ രാഷ്ട്രങ്ങള്‍ ഇടപെട്ടത്.

അതേസമയം ഇപ്പോള്‍ നിശ്ചയിക്കപ്പെട്ട 15% നിരക്ക് വളരെ കുറവാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ നികുതി ഘടനയില്‍ നിന്നും സ്ഥാപനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

'ആധുനിക യുഗത്തിന് ആഗോള നികുതി സംവിധാനം നവീകരിക്കുമെന്ന് യുകെ ചാന്‍സലര്‍ റിഷി സുഷി സുനിക് പറഞ്ഞു.

ലോകത്തില്‍ ഇപ്പോള്‍ ഒരു ഫെയര്‍ ടാക്‌സ് സിസ്റ്റത്തിലേക്ക് വ്യക്തമായ മാര്‍ഗം തുറന്നെന്നും, അവിടെ വലിയ ആഗോള കമ്പനികള്‍ ബിസിനസ്സ് നടത്തുന്നിടത്തെല്ലാം അവരുടെ ന്യായമായ പങ്ക് നിര്‍വ്വഹിക്കുമെന്നും,' അദ്ദേഹം പറഞ്ഞു.

ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ നികുതി നിര്‍ണയത്തിനായി ഗവണ്‍മെന്റുകള്‍ക്കു പങ്കാളിത്തമുള്ള  സാമ്പത്തിക സഹകരണ, വികസനത്തിനുള്ള സംഘടന (ഒഇസിഡി) ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കോവിഡുമൂലം തകരാളിലായ രാഷ്ട്രങ്ങളുടെ സാമ്പത്തിക മേഖലയില്‍ ഒരു വര്‍ഷം 150 ബില്യന്‍ ഡോളര്‍ (108 ബില്യന്‍ യൂറോ) വരുമാനമുണ്ടാക്കാന്‍ കഴിയുന്നതാണീ കരാര്‍.

എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള നികുതി മത്സരം 'ഇല്ലാതാക്കാന്‍' കരാര്‍ ശ്രമിച്ചില്ലെന്നും സംഘടന വ്യക്തമാക്കി.

കോര്‍പ്പറേറ്റ് ടാക്‌സിന് കീഴിലുള്ള സംവിധാനം 2023 ലാണ് നിലവില്‍ വരിക. രാജ്യങ്ങള്‍ക്ക് അവരുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളോട് നേരിട്ട് ആവശ്യപ്പെടാതെ തന്നെ നിശ്ചിത നികുതി ഈടാക്കാന്‍ കഴിയും. ആമസോണും ഫേസ്ബുക്കും പോലുള്ള ഡിജിറ്റല്‍ ജിയന്റുകളില്‍ തുടയ്‌മെന്ന് പ്രതീക്ഷിക്കുന്നു -

ആഗോള വില്‍പ്പന 20 ബില്യന്‍ യൂറോ (17 ബില്യണ്‍ ഡോളര്‍) ഉള്ളതും 10 ശതമാനത്തിനുമുകളില്‍ ലാഭമുള്ളതുമായ ആമസോണ്‍ , ഫേസ് ബുക്ക് പോലുള്ള കമ്പനികളെ  ഈ കരാര്‍ നന്നായി ബാധിക്കും.

ഇത്തരം കമ്പനികളുടെ 10% പരിധിക്ക് മുകളിലുള്ള ഏതെങ്കിലും ലാഭത്തിന്റെ നാലിലൊന്ന്, രാജ്യങ്ങള്‍ക്ക് ലഭിക്കുകയും അവിടെ നികുതി ചുമത്തുകയും ചെയ്യാം.

'ഈ കരാര്‍ നമ്മുടെ അന്താരാഷ്ട്ര നികുതി സമ്പ്രദായം ഡിജിറ്റലൈസ് ചെയ്തതും ആഗോളവുമായ ഒരു ലോക സമ്പദ്വ്യവസ്ഥയില്‍ നിറവേറ്റുന്നതുമാണ്,' ഒഇസി സെക്രട്ടറി ജനറല്‍ മത്തിയാസ് കോര്‍മാന് പറഞ്ഞു.

'ഈ പ്രധാന പരിഷ്‌കാരത്തിന്റെ ഫലപ്രദമായ നടപ്പാക്കല്‍ ഉറപ്പാക്കാന്‍ വേഗത്തിലും ഉത്സാഹത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Other News