എസ്ബിഐ എടിഎം സര്‍വീസുകള്‍ക്ക് രാത്രികാല വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്


AUGUST 20, 2019, 11:49 AM IST

കൊച്ചി: എസ്ബിഐ എടിഎം സര്‍വീസുകള്‍ക്ക് രാത്രികാല വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. രാത്രി 11 മണിക്കും വെളുപ്പിന് 6 മണിക്കും ഇടയിലുള്ള എസ്ബിഐ എടിഎം ട്രാന്‍സാക്ഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ സമയത്താണ് എടിഎം കവര്‍ച്ചകളും തട്ടിപ്പുകളും നടക്കുന്നതെന്നതിനാലാണ് ഈ സമയത്ത് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം.

ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അറിയുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ക്ക് ഇതുവരെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അര്‍ധരാത്രി പണം പിന്‍വലിക്കേണ്ട അടിയന്തരഘട്ടം വന്നാല്‍ നടപടി ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കും.നിലവില്‍ എസ്ബിഐ എടിഎമില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുകയുടെ പരിധി 40,000 ആണ്.നേരത്തെ എടിഎം കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സേവനം എസ്ബിഐ ചില എടിഎമ്മുകളില്‍ ലഭ്യമാക്കിയിരുന്നു. നിലവില്‍ 16,500 എടിഎമ്മുകളില്‍ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു.

അടുത്ത 34 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 60,000 എടിഎമ്മുകളില്‍ സേവനം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ എടിഎമ്മുകളിലും സേവനം ലഭ്യമാക്കും.ഈ സേവനം ലഭ്യമാകുന്നതിന് ഫോണില്‍ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്‍ വേണം. യോനോ ആപ്പില്‍ ക്യാഷ് വിഡ്രോവല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂര്‍ വരെയാണ് ഈ ഒടിപി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മില്‍ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്റര്‍ ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്.

Other News