നോര്‍വീജിയന്‍ എയര്‍ലൈന്‍സ് നോര്‍ത്ത് അമേരിക്കയിലേയ്ക്കുള്ള സര്‍വീസുകള്‍അവസാനിപ്പിച്ചു


AUGUST 14, 2019, 4:15 PM IST

ടൊറന്റോ: നോര്‍വീജിയന്‍ എയര്‍ലൈന്‍സ് അറ്റ്‌ലാന്റിക്കിന് കുറുകെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി.ഡബ്ലിന്‍,കോര്‍ക്ക്,ഷാനോണ്‍,ന്യൂയോര്‍ക്ക്,ബോസ്റ്റണ്‍,ടൊറന്റോ എന്നീ സര്‍വീസുകളാണ് ലാഭകരമല്ലെന്ന കാരണത്താല്‍ എയര്‍ലൈന്‍സ് റദ്ദാക്കിയത്. 

തുടര്‍ന്ന് ആവശ്യമുള്ളവര്‍ക്ക് പണം തിരിച്ചുനല്‍കാനും അല്ലാത്തവര്‍ക്ക് ബദല്‍ റൂട്ടിലൂടെ മറ്റ് എയര്‍ലൈനുകളില്‍ യാത്രാസൗകര്യമൊരുക്കാനും തയ്യാറായിട്ടുണ്ടെന്ന് നോര്‍വീജിയന്‍ എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. പക്ഷെ ഈ വിശദീകരണത്തില്‍ യാത്രക്കാര്‍ തൃപ്തരല്ല. ടിക്കറ്റിനുമുടക്കിയ പണം മാത്രമല്ല നഷ്ടപരിഹാരം കൂടി നല്‍കണമെന്ന് അവര്‍ ശഠിക്കുന്നു. ഇനി പുതിയ ടിക്കറ്റിന് കൂടുതല്‍ ചെലവ് വരുമെന്നും മാത്രമല്ല തങ്ങള്‍ ബുക്ക് ചെയ്ത തീയതിയില്‍ തന്നെ യാത്ര നടത്താമെന്ന് ഉറപ്പില്ലെന്നും ചെലവ് കൂടുമെന്നുമാണ് ഇവര്‍ പറയുന്നത്.

ഈ റൂട്ടുകളിലേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഏകദേശം 134 പൈലറ്റുമാരുടേയും അത്രയും ക്യാബിന്‍ ക്രൂ ജീവനക്കാരുടെയും ജോലിപോകുമെന്നുമുറപ്പായിട്ടുണ്ട്. ഇതോടെ ഇവര്‍ സമരത്തിന് തയ്യാറെടുക്കുകയാണ്.

Other News