നിസ്സാന്‍ കമ്പനി  നിലനിര്‍ത്തും; മാധ്യമ കുപ്രചരണം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം: മുഖ്യമന്ത്രി


JULY 22, 2019, 2:55 AM IST

തിരുവനന്തപുരം:നിസ്സാന്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത‌് നിലനിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കമ്പനിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ‌്. ഉദ്യോഗസ്ഥരുടെയും നിസ്സാന്‍ പ്രതിനിധികളുടെയും യോഗത്തില്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. 

ടോക്യോയില്‍നിന്ന‌് തിരുവനന്തപുരത്തേക്ക‌് വിമാനം വേണമെന്ന ആവശ്യമുണ്ട‌്.പാര്‍ലമെന്റ‌് സമ്മേളനം കഴിഞ്ഞാല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പങ്കെടുക്കുന്ന വിമാന കമ്പനികളുടെ യോഗം ചേര്‍ന്ന‌് തീരുമാനമെടുക്കും.മറിച്ചുള്ള വാർത്തകൾ ചില മാധ്യമങ്ങളുടെ കുപ്രചരണം നടത്തുകയാണ‌്. ഇത‌് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ‌് എന്ന‌് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം കേരള ഫെയ‌്സ‌്ബുക്ക‌് പേജില്‍ തല്‍സമയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന നഗരങ്ങളും ചില രാജ്യങ്ങളും ഈ സ്ഥാപനം അവരുടെ നാട്ടില്‍ വരണമെന്ന‌് ആഗ്രഹിച്ചതാണ‌്. എന്നാൽ കേരളത്തിലാകട്ടെ എന്ന‌് നിസ്സാന്‍ തീരുമാനിച്ചു. ചില കാര്യങ്ങളില്‍കൂടി തീരുമാനമാകണമെന്നുപറഞ്ഞ‌് നിസ്സാന്റെ കത്ത‌് കിട്ടിയ ഉടന്‍ യോഗം വിളിച്ചു തീരുമാനമെടുത്തു. ചില കാര്യങ്ങള്‍ സംസ്ഥാനത്തിനുമാത്രം ചെയ്യാന്‍ പറ്റുന്നതാകില്ല. മറ്റു കമ്പനികളെയും കേരളത്തില്‍ നിലനിര്‍ത്തും--മുഖ്യമന്ത്രി പറഞ്ഞു. 

Other News