കരാറില്ലാത്ത  ബ്രെക്‌സിറ്റ്; ജോണ്‍സണ്‍ന്റെ പ്രഖ്യാപനത്തെ ലണ്ടന്‍ ഓഹരിവിപണിയില്‍ ഉണര്‍വ്


OCTOBER 17, 2020, 6:59 AM IST

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകളില്‍ നിന്ന് മാറിനില്‍ക്കാനും ''നോ-ഡീല്‍'' ബ്രെക്‌സിറ്റിനായി തയ്യാറെടുക്കാനും തയാറാണെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ലണ്ടന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്

ബ്രെക്‌സിറ്റിനായി ഗൗരവമായ ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നടത്തുന്നില്ല എന്ന ആരോപണം ബോറിസ് ജോണ്‍സന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സ്‌റ്റെര്‍ലിങ്ങിന്റെ വില 1.29 ഡോളര്‍ താഴ്ന്നു. ബ്രസല്‍സിന്റെ സമീപനത്തില്‍ അടിസ്ഥാന പരമായ മാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ ലോക വ്യാപാര സംഘടനാ നിയമങ്ങള്‍ പ്രകാരം ആസ്‌ട്രേലിയന്‍ രീതിയിലുള്ള കരാറിനായി ബ്രിട്ടന്‍ ജനുവരിമുതല്‍ തയ്യാറാകണം എന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

ബ്രെക്സിറ്റിനു ശേഷമുള്ള ചര്‍ച്ചകള്‍ തടയുന്നതിന് ന്യായമായ വ്യാപാര നിയമങ്ങള്‍ അടിയന്തിരമായി നല്‍കണമെന്ന് ബ്രിട്ടന്‍ ഈ ആഴ്ച നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടതിനുപിന്നാലെയാണിത്.

ജോണ്‍സന്റെ അഭിപ്രായങ്ങള്‍ ലണ്ടന്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി, ഉച്ചതിരിഞ്ഞ് ഡീലുകളില്‍ ഇത് 1.3 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്.

എഫ്ടിഎസ്ഇ 100 സൂചികയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന കമ്പനികളുടെ ഓഹരി വില  ദുര്‍ബലമായ പൗണ്ട് മൂല്യം ഉയര്‍ത്തി. അത് ഡോളറില്‍ വലിയ വരുമാനം ഉണ്ടാക്കുന്നു.