ഗ്ലോബല്‍ ക്ലൗഡ് എക്‌സ്‌ചേഞ്ച് പാപ്പര്‍ ഹര്‍ജി നല്‍കി


SEPTEMBER 17, 2019, 2:28 PM IST

മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സബ്‌സിഡറിയായ ഗ്ലോബല്‍ ക്ലൗഡ് എക്‌സ്‌ചേഞ്ച് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. കമ്പനിയ്ക്ക് വായ്പനല്‍കിയ സ്ഥാപനങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്. കരാര്‍ പ്രകാരം ധനകാര്യസ്ഥാപനങ്ങള്‍ 150 കോടി ഡോളര്‍ എഴുതിതള്ളുകയും നിയന്ത്രണാധികാരം ബോണ്ടുടമകള്‍ക്ക് കൈമാറുകയും ചെയ്യും.ബോണ്ടുടമകളുമായുണ്ടാക്കിയ കരാര്‍ പ്രകാരം 350 മില്ല്യണ്‍ ഡോളറിന്റെ തുകയ്ക്കുള്ള നിയന്ത്രാധികാരമാണ് കമ്പനി കൈമാറുക.

കമ്പനി പറയുന്നതനുസരിച്ച് 75 ശതമാനം വായ്പാദാതാക്കളും കടത്തിന് പകരം ഓഹരിപങ്കാളിത്തം സ്വീകരിക്കാമെന്നേറ്റിട്ടുണ്ട്.മതിയായ എണ്ണം വായ്പാദാതാക്കള്‍ ഇടപാടിന് സമ്മതിക്കുന്നപക്ഷം പാപ്പരത്വനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വീകരിക്കുന്ന പ്രീപാക്കേജ്ഡ് പദ്ധതി പ്രകാരമായിരിക്കും കേസ് നടക്കുക. ചാപ്റ്റര്‍ 11 പ്രകാരമുള്ള നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതയും ചെലവും കുറക്കാനുതകുന്ന മാര്‍ഗമാണ് പ്രീ പാക്കേജ്ഡ് പദ്ധതി.

ലസാര്‍ഡ്,പോള്‍ ഹാസ്റ്റിംഗ്‌സ് എല്‍എല്‍പി,എഫ്ടിഐ കണ്‍സള്‍ട്ടിംഗ് എന്നീ സ്ഥാപനങ്ങളാണ് ജിസിഎക്‌സിന് പാപ്പരത്വനടപടികളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. വിലിംഗ്ടണിലെ യു.എസ് ബാങ്ക്‌റപ്ടന്‍സി കോടതി ജഡ്ജ് ക്രിസ്റ്റഫര്‍ സോണ്‍ച്ചി ചാപ്റ്റര്‍ 11 നിയമപ്രകാരം കേസ് പരിഗണിക്കും.

Other News