അതിസമ്പന്നരുടെ ഇപ്പോഴും കുറവ്: ധനമന്ത്രാലയം 


JULY 12, 2019, 4:23 PM IST

അതി സമ്പന്നന്മാരുടെ നികുതി ഉയര്‍ത്തിയതിനെ ധനമന്ത്രാലയം ന്യായീകരിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നികുതിപോലും യുഎസും ചൈനയുമുള്‍പ്പടെയുള്ള പല രാജ്യങ്ങളുടേതിനേക്കളും കുറവാണ്. അതിസമ്പന്നന്മാര്‍ കൂടുതല്‍  നികുതി നല്‍കണമെന്ന് ആവശ്യപ്പെടുന്നത് ലോക വ്യാപകമായ ഒരു പ്രവണതയുമാണ്. 

അതിസമ്പന്നന്മാര്‍ നികുതിക്ക് സര്‍ചാര്‍ജ് നല്‍കണമെന്ന ബജറ്റ് നിര്‍ദ്ദേശത്തെ റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ ന്യായീകരിച്ചു. 

ചൈനയിലും ദക്ഷിണാഫ്രിക്കയിലും വ്യക്തികളുടെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 45 ശതമാനവും യുഎസില്‍ 5 .3 ശതമാനവുമാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ നികുതിക്ക് വിധേയമായ വരുമാനം 2 മുതല്‍ 5  കോടി രൂപവരെയുള്ളവര്‍ക്ക് സര്‍ചാര്‍ജ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായും 5 കോടിക്ക് മുകളിലുള്ളവര്‍ക്ക് 15 ശതമാനത്തില്‍ നിന്നും 37 ശതമാനവുമായിട്ടുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതോടെ 2.50 കോടി രൂപയുടെ നികുതി വിധേയമായ വരുമാനമുള്ളവരുടെ നികുതി 35.88 ശതമാനത്തില്‍ നിന്നും 39 ശതമാനമായും 5 കോടിക്ക് മുകളിലുള്ളവരുടെ നികുതി 42.7 ശതമാനമായും ഉയരും. 

സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ആദായ നികുതി നിരക്ക് 35.88 ശതമാനമായിരുന്നു. അതേസമയം യുകെയില്‍ 45 ശതമാനവും ജപ്പാനില്‍ 45.9 ശതമാനവും കാനഡയില്‍ 54 ശതമാനവും ഫ്രാന്‍സില്‍ 66 ശതമാനവുമായിരുന്നു. കൂടുതല്‍ നല്‍കാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന നിരക്ക് നിശ്ചയിക്കുന്നത്. 10 ലക്ഷം രൂപ വരുമാനമുള്ളവരും 10 കോടി രൂപവരുമാനമുള്ളവരും ഒരേ നിരക്കില്‍ നികുതി നല്‍കണമെന്ന് പറയുന്നത് ന്യായമല്ല. 

രാഷ്ട്രനിര്‍മ്മാണത്തില്‍ നികുതിദായകര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ബജറ്റ്  അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഉയര്‍ന്ന വരുമാനമുള്ളവര്‍ രാഷ്ട്ര വികസനത്തിനായി കൂടുതല്‍ സംഭാവനകള്‍ നല്‍കണം. നികുതി വിധേയമായ വരുമാനം 2 കോടിരൂപക്കും 5 കോടി രൂപക്കും മധ്യേയുള്ളവരെയും 5 കോടിയും അതിനു മുകളിലുമുള്ളവരെയും രണ്ടു വിഭാഗങ്ങളാക്കി തിരിക്കുകയും അവര്‍ക്ക് യഥാക്രമം 3 ശതമാനവും 7 ശതമാനവും വര്‍ദ്ധനവുകള്‍ വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Other News