ആമസോണിന് തിരിച്ചടി; ഫ്യൂ്ച്ചറിന്റെ ആസ്തികള്‍ റിലയന്‍സിന് ഏറ്റെടുക്കാന്‍ അനുമതി


NOVEMBER 21, 2020, 4:08 PM IST

മുംബൈ: ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് കനത്ത തിരിച്ചടിയായി കോംപറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ്-റിലയന്‍സ് റീട്ടെയില്‍ കരാറിന് അംഗീകാരം നല്‍കി. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്ത, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് ബിസിനസുകള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡും റിലയന്‍സ് റീട്ടെയില്‍, ഫാഷന്‍ ലൈഫ് സ്‌റ്റൈല്‍ ലിമിറ്റഡും ഏറ്റെടുക്കുന്നതിന് കമ്മീഷന്‍ അംഗീകാരം നല്‍കുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഗസ്റ്റില്‍ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസുകള്‍ 24,713 കോടി രൂപയ്ക്ക് ഏറ്റെടുത്തു.

ഇന്ത്യയിലെ 420 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, എഫ്ബിബി, ഈസിഡേ, സെന്‍ട്രല്‍, ഫുഡ്ഹാള്‍ ഫോര്‍മാറ്റുകളിലുടനീളം 1,800 സ്റ്റോറുകളിലേക്ക് റിലയന്‍സ് റീട്ടെയില്‍ ഇപ്പോള്‍ പ്രവേശനം ലഭിക്കും. മേല്‍പ്പറഞ്ഞ ബിസിനസുകള്‍ നടത്തുന്ന ചില കമ്പനികളെ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (FEL) ലയിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടക്കുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര സ്ഥാപനങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ് സ്‌റ്റൈല്‍ ലിമിറ്റഡിലേക്ക് (ആര്‍ആര്‍എഫ്എല്‍എല്‍) മാറ്റപ്പെടും, റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ഇത്.

ലോജിസ്റ്റിക്‌സും വെയര്‍ഹൗസിംഗ് ഏറ്റെടുക്കലും നേരിട്ട് ആര്‍ആര്‍വിഎല്ലിലേക്ക് മാറ്റും. ഈ പുന:സംഘടനയുടെയും ഇടപാടിന്റെയും ഫലമായി, കോവിഡും മാക്രോ സാമ്പത്തിക അന്തരീക്ഷവും നേരിട്ട വെല്ലുവിളികള്‍ക്ക് സമഗ്രമായ പരിഹാരം ഫ്യൂച്ചര്‍ ഗ്രൂപ്പ് കൈവരിക്കും. ഈ ഇടപാട് കടം കൊടുക്കുന്നവര്‍, ഓഹരി ഉടമകള്‍, കടക്കാര്‍, വിതരണക്കാര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുടെയും താല്‍പ്പര്യം കണക്കിലെടുത്താണെന്ന്, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി പറഞ്ഞു.

Other News