ഓഹരി വിപണിയില്‍ കുതിപ്പ്


AUGUST 30, 2019, 12:37 PM IST

മുംബയ്: ആഴ്ചയുടെ അവസാനം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.

വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 158 പോയന്റ് ഉയര്‍ന്ന് 37277ലും നിഫി 45 പോയന്റ് ഉയര്‍ന്ന് 10994ലുമെത്തി.അതേസമയം, ബിഎസ്ഇയിലെ 724 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 293 ഓഹരികള്‍ നഷ്ടത്തിലുമാണ് തുടരുന്നത്.

എഫ്എംസിജി, ലോഹം, ഓട്ടോ, ഇന്‍ഫ്ര ഓഹരികളാണ് നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഫാര്‍മ, ഐടി ഓഹരികള്‍ നഷ്ടത്തിലാണ്.ടാറ്റ സ്റ്റീല്‍, ഗെയില്‍, ഹില്‍ഡാല്‍കോ, വേദാന്ത, ഐടിസി, ബ്രിട്ടാനിയ, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Other News