മുഴുവന്‍ സമയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് അനുമതി തേടി സ്റ്റാര്‍ട്ടപ്പ്


OCTOBER 5, 2021, 9:20 PM IST

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യത്തെ യു എസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആരംഭിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് ട്രേഡിംഗ് പ്ലാറ്റ്‌ഫോം സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നിന്ന് അനുമതി തേടുന്നു. 

സ്റ്റാര്‍ട്ടപ്പ് 24 എക്‌സ്‌ചേഞ്ച് ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലൈസന്‍സ് അപേക്ഷയുടെ പ്രധാന ഭാഗം തിങ്കളാഴ്ച എസ് ഇ എസിക്ക് സമര്‍പ്പിച്ചതായി അറിയിച്ചു. ട്രേഡിംഗ് മണിക്കൂറുകളിലേക്ക് നിര്‍ദ്ദിഷ്ട സമീപനം വിശദീകരിക്കുന്ന റൂള്‍ബുക്കും ഉപഭോക്തൃ മാന്വലും ഇതില്‍ ഉള്‍പ്പെടുന്നു. 

നേരത്തെ മിക്ക സ്റ്റോക്ക് ട്രേഡിംഗും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പതരയ്ക്കും വൈകിട്ട് നാലിനും ഇടയിലാണ് നടന്നിരുന്നത്. ദുഃഖവെള്ളി, വാഷിംഗ്ടണിന്റെ ജന്മദിനം എന്നീ ദിവസങ്ങളില്‍ എക്‌സ്‌ചേഞ്ച് അടച്ചിരുന്നു. പുതുതായി ഇതിനെല്ലാം വിപരീതമായി 24 എക്‌സ്‌ചേഞ്ച് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. ഫോറെക്‌സ്, ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് പോലെയായിരിക്കുമിത്. മൂന്നുവര്‍ഷം പഴക്കമുള്ള സ്റ്റാര്‍ട്ടപ്പ് ഇതിനകം ഫോറെക്‌സ്, ക്രിപ്‌റ്റോ ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്നു. അതിന്റെ മാതൃകമ്പനിയായ 24 എക്‌സ്‌ചേഞ്ച് ബെര്‍മുഡ ലിമിറ്റഡ് ബെര്‍മുഡയിലാണ് സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ യു എസ് സബ്‌സിഡിയറിയായാണ് നിര്‍ദ്ദിഷ്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുക. 

ഇലക്ട്രോണിക് ട്രേഡിംഗ് രംഗത്ത് 20 വര്‍ഷത്തെ പരിചയമുള്ള ദിമിത്രി ഗലിനോവാണ് 24 എക്‌സ്‌ചേഞ്ചിന് നേതൃത്വം നല്കുന്നത്. 2000കളില്‍ അദ്ദേഹം ക്രെഡിറ്റ് ന്യൂസ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

റീട്ടയില്‍ നിക്ഷേപകരില്‍ നിന്ന് 24 മണിക്കൂര്‍ ഇക്വിറ്റി ട്രേഡിംഗിന് ആവശ്യം വര്‍ധിച്ചു വരികയാണെന്ന് ഒരു അഭിമുഖത്തില്‍ ഗാരിനോവ് പറഞ്ഞു. അത്തരം നിക്ഷേപകര്‍ പലപ്പോഴും സാധാരണ ട്രേഡിംഗ് മണിക്കൂറുകള്‍ക്ക് പുറത്ത് സ്‌റ്റോക്കുകള്‍ വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്നെന്ന് മാത്രമല്ല ക്രിപ്‌റ്റോസിന്റെ 24 7 സ്വഭാവത്തില്‍ പ്രവര്‍ത്തിക്കണമെന്ന പ്രതീക്ഷകള്‍ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. 

യു എസ് ഓഹരികള്‍ ട്രേഡ് ചെയ്യാന്‍ ആലോചിക്കുന്ന അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും 24 എക്‌സ്‌ചേഞ്ച് സേവനം നല്കുമെന്ന് ഗാരിനോവ് പറഞ്ഞു. മോസ്‌കോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ തുടങ്ങിയ വിദേശ വിപണി ഓപ്പറേറ്റര്‍മാര്‍ പ്രാദേശിക നിക്ഷേപകര്‍ക്ക് യു എസ് ഓഹരികള്‍ ട്രേഡ് ചെയ്യാന്‍ അനുവദിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തതായി അദ്ദേഹം പറഞ്ഞു. 

Other News