ടാറ്റാ സണ്‍സ് എയര്‍ ഏഷ്യ വാങ്ങാനുള്ള ചര്‍ച്ചയില്‍


OCTOBER 5, 2020, 5:13 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ ടാറ്റാ സണ്‍സ് തങ്ങളുടെ സംയുക്ത സംരംഭമായ എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ ഓഹരികള്‍ വാങ്ങാന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. മറ്റ് ധനകാര്യ നിക്ഷേപകരുമായി ചേര്‍ന്ന് എയര്‍ ഏഷ്യയുടെ 49 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനാണ് ശ്രമം നടത്തുന്നത്. നിലവില്‍ എയര്‍ ഏഷ്യയുടെ 51 ശതമാനം ഓഹരി ടാറ്റാ സണ്‍സിന് സ്വന്തമായുണ്ട്. 

ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു ബില്യന്‍ റിംഗറ്റിന്റെ (ഏകദേശം 234.52 മില്യന്‍ ഡോളര്‍) ഫണ്ട് ചര്‍ച്ചകള്‍ നടന്നതായി എയര്‍ ഏഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ടാറ്റാ സണ്‍സ് തയ്യാറായില്ല.

Other News