ചൈന കറന്‍സി മൂല്യം താഴ്ത്തി; യു.എസ് ഓഹരികള്‍ മൂക്കുകുത്തി


AUGUST 6, 2019, 3:10 PM IST

ന്യൂയോര്‍ക്ക്: യു.എസ്-ചൈന വ്യാപാരയുദ്ധം മുറുകിയതോടെ ഓഹരി വിപണികള്‍ മൂക്കുകുത്തി വീണു. ചൈന തങ്ങളുടെ കറന്‍സി മൂല്ല്യം ഇടിച്ചുതാഴ്ത്തി വ്യാപാരനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതോടെ ഡോവ് 767 പോയിന്റും നസ്ദാഖ് 2016 ന് ശേഷമുള്ള ഏറ്റവ് കുറവ് പോയിന്റും രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള ഓഹരിവിപണികളിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. 

ചൈന ഡോളറുമായുള്ള യുവാന്റെ മൂല്ല്യം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കായ 7:1 ലേയ്ക്ക് താഴ്ത്തി യു.എസിന്റെ താരിഫ് വര്‍ധനവിനെ പ്രതിരോധിച്ചതാണ് വില്‍പനസമ്മര്‍ദ്ദമുണ്ടാക്കിയത്. ലാഭമിടിയുമെന്നുറപ്പായതോടെ ഭൂരിഭാഗം ഉടമകളും ഓഹരികള്‍ വിറ്റൊഴിവാക്കാനുള്ള തത്രപ്പാടിലായിരുന്നു. യുവാന്റെ മൂല്യം ഇടിച്ചുതാഴ്ത്തിയ ചൈനീസ് നടപടിയെ യു.എസ് എങ്ങിനെ പ്രതിരോധിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിന്നു. 

ഡോളര്‍ ഡീവാല്യൂ ചെയ്ത് ഒരു കറന്‍സി യുദ്ധം ആരംഭിക്കുമെന്ന ആശങ്കയും അതല്ല താരിഫുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. എന്തായാലും ലോകമെമ്പാടുമുള്ള വിപണികളെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് ചൈന-യു.എസ് വ്യാപാരയുദ്ധം മുറുകുകയാണ്. അതേസമയം യു.എസ് ഡോളര്‍ ഡീവാല്യു ചെയ്യുന്ന പക്ഷം അത് അമേരിക്കക്കാരുടെ പര്‍ച്ചേസിംഗ് പവറിനെ ബാധിക്കുകയും ജിഡിപിയേയും കമ്പനിലാഭത്തേയും ബാധിക്കുകയും ചെയ്യും. ഇതും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

Other News