ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്ന് മൈക്ക് പോംപിയോ


AUGUST 6, 2019, 2:08 PM IST

വാഷിങ്ടണ്‍:  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നും അത് നടപ്പിലാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ. ഇന്ത്യയ്ക്ക് പരമാവധി അവസരങ്ങള്‍ നല്‍കാനാണ് യു.എസ് ശ്രമം. അതിലൂടെ ഇരുരാജ്യങ്ങളും നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ട്രമ്പ് സര്‍ക്കാറിന്റെ ഇന്തോ-പസഫിക്ക് നയങ്ങള്‍ ഇതാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപര തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനുടെ യു.എസ് വ്യാപാരസംഘം ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയിരുന്നു. എന്നാല്‍ തര്‍ക്കവിഷയങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ ചര്‍ച്ചകള്‍ക്കായില്ല. ഈ പശ്ചാത്തലത്തിലാണ് പോംപിയോ തന്റെ വിലയിരുത്തല്‍ പ്രകടിപ്പിച്ചത്.

അതേസമയം കൊളറാഡോയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ-യു.എസ് വ്യാപാരത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷവര്‍ദ്ദന്‍ ഷ്രിഗ്ല പറഞ്ഞു. 2018 ല്‍ 142 ബില്ല്യണ്‍ ഡോളറായി വര്‍ദ്ദിച്ച വരുമാനം 2025 ആകുമ്പോഴേക്കും 238 ബില്ല്യണ്‍ ഡോളറാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ രൂപം കൊണ്ടിട്ടുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിലൂടെയാകും ഈ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Other News