യു എസിലേക്ക് നേരിട്ട് ഫ്‌ളൈറ്റുമായി വിസ്താര


NOVEMBER 21, 2020, 9:46 AM IST

പാരീസ്: യു എസിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ പദ്ധതി ആവിഷ്‌ക്കരിച്ച് വിസ്താര. വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യകതയും ജനപ്രീതിയും പ്രയോജനപ്പെടുത്താനാണ് വിമാനക്കമ്പനി ശ്രമിക്കുന്നത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. വിമാനത്തിന്റെ ലേഔട്ടിനെ കുറിച്ചും വൈറസ് സമ്പര്‍ക്കമുണ്ടാകാനുള്ള സാധ്യതയിലും യാത്രയ്ക്കാര്‍ക്ക് ആശങ്കയുണ്ട്. വിസ്താര വിമാന സര്‍വീസിന്റെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് യാത്രക്കാരുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കുമെന്നാണ് വിസ്താര പ്രതീക്ഷിക്കുന്നത്. 2023 അവസാനത്തോടെ വിമാനക്കമ്പനിയുടെ വലുപ്പം 42 മുതല്‍ 70 വരെ ഇരട്ടിയാക്കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. 

യു കെയും ഇന്ത്യയും തമ്മിലുള്ള യാത്രാ ബബിള്‍ പ്രയോജനപ്പെടുത്തുമെന്ന് ഈ വര്‍ഷം ആദ്യം പ്രഖ്യാപനമുണ്ടായിരുന്നു. വിസ്താര ഡല്‍ഹി മുതല്‍ ലണ്ടന്‍ സര്‍വീസ് വരെ ആഴ്ചയില്‍ നാലുതവണയില്‍ നിന്ന് ദൈനംദിന സേവനം ഉയര്‍ത്തിയിരുന്നു. അതുകൂടാതെ ദോഹയിലേക്കും വിസ്താര അടുത്തിടെ സര്‍വീസ് ആരംഭിച്ചിരുന്നു. 2023 ആകുമ്പോഴേക്കും വിസ്താരയുടെ ശേഷി 30 വരെ അന്താരാഷ്ട്ര റൂട്ടുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 10 ശതമാനം മാത്രമാണ് അന്തര്‍ദേശീയ സര്‍വീസ്. 

നേരിട്ടുള്ള റൂട്ട് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ പ്രതീക്ഷിന്നുണ്ടെങ്കിലും യു എസിലും ഇന്ത്യയിലും ഇപ്പോഴും കോവിഡ് കേസുകള്‍ നിരവധിയുണ്ട്. വിസ്താര നടത്തിയ സര്‍വേയില്‍ 2021 ആഗസ്തിന് മുമ്പ് ഏറ്റവും പ്രശസ്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യു എസ് എണ്ണപ്പെട്ടിട്ടുണ്ട്. സര്‍വേയില്‍ സിംഗപ്പൂര്‍, ദുബൈ, യു എസ്, യു കെ, തായ്‌ലന്റ് തുടങ്ങിയവ വിസ്താര ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. 

സര്‍വേ പ്രകാരം 63 ശതമാനം പേര്‍ 2021 ഫെബ്രുവരിക്കു മുമ്പ് വിമാന യാത്ര നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് പുതിയ വര്‍ഷത്തില്‍ വിസ്താര യു എസിലേക്ക് പുതിയ റൂട്ടുകള്‍ ആരംഭിച്ചാല്‍ അതില്‍ അതിശയിക്കാനില്ല. 

നിലവില്‍ യുണൈറ്റഡ് എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ഒന്‍പത് നേരിട്ടുള്ള റൂട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയേയും മുംബൈയേയും ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, സാന്‍ഫ്രാന്‍സിസ്‌കോ, ഷിക്കാഗോ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് സര്‍വീസുകള്‍.

Other News