വാള്‍മാര്‍ട്ട് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു:  നൂറുകണക്കിനുപേര്‍ക്ക് തൊഴില്‍പോകും


JANUARY 14, 2020, 6:02 PM IST

ഹോങ്കോങ്:ഫ്‌ലിപ്പ്കാര്‍ട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി വാള്‍മാര്‍ട്ട് തങ്ങളുടെ സ്വന്തം ബ്രാന്റിന്റെ പ്രവര്‍ത്തനം ഇന്ത്യയിലവസാനിപ്പിക്കുകയാണ്. എന്നാല്‍ ഇതിന്റെ ഭാഗമായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ കസേര തെറിച്ചു.വാള്‍മാര്‍ട്ട് ഇന്ത്യയിലെ പ്രവര്‍ത്തനം നിറുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ കമ്പനിയുടെ ആസ്ഥാനമായ ഗുരുഗ്രാമിലെ നൂറുകണക്കിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ജോലി നഷ്ടമാകുക.

സോഴ്‌സിങ്, അഗ്രിബിസിനസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്താകും. മുംബൈയിലെ വലിയ ഗോഡൗണ്‍ അടക്കമുള്ള ഓഫീസും അടക്കും. 

ഇന്ത്യയിലെത്തി പത്തുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ വരുമാനം നേടാന്‍ കമ്പനിക്ക് കഴിയാത്തതാണ് ഈ തീരുമാനത്തിനുപിന്നില്‍. 2018ല്‍ കമ്പനി ഫ്‌ലിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കിരുന്നു. ഫ്‌ലിപ്പ്കാര്‍ട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് വാള്‍മാര്‍ട്ടിന്റെ പുതിയതീരുമാനം.