ലണ്ടനിലെ വോൾമാർട്ട് ഇന്ത്യൻ കരങ്ങളിലേക്ക്


OCTOBER 9, 2020, 5:08 PM IST

ലണ്ടനിലെ ഇന്ത്യൻ വംശജരായ ബില്യണയർ സഹോദരന്മാരായ മൊഹ്സിൻ  ഇസ്സയും സുബേർ ഇസ്സയും വോൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റ് ശൃഖലയായ അസ്ദയുടെ ഭൂരിപക്ഷം ഓഹരികളും വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 8.8 ബില്യൺ ഡോളറിന്റെ (6.8 ബില്യൺ പൗണ്ട്)  ഇടപാട് സ്വകാര്യ മൂലധന സ്ഥാപനമായ ടിഡിആർ ക്യാപിറ്റൽ മുഖേനയാകും നടത്തുക.  

ഇസ്സ സഹോദരന്മാർ ഗുജറാത്തിൽനിന്നും 1970 കളിലാണ്  യുകെയിലേക്കു പോയത്. യൂറോ ഗരാജസ്‌ ചെയിൻ എന്ന പെട്രോൾ സ്റ്റേഷൻ ശ്രുംഖല അവരുടെ  ഇ ജി ഗ്രൂപ്പ് ബിസിനസിന്റെ ഭാഗമാണ്. കഴിഞ്ഞ നിരവധി മാസങ്ങളായുള്ള ലേല നടപടികളുടെ ഭാഗമായാണ് 71 വർഷം പഴക്കമുള്ള സൂപ്പർ മാർക്കറ്റ് കമ്പനി 21 വർഷത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് ഉടമസ്ഥതയിലേക്കു തിരിച്ചെത്തുന്നത്. ഇടപാടിനെ യുകെ ചാൻസലറായ ഋഷി സുനക്  സ്വാഗതം ചെയ്തു.

പുതിയ ഉടമസ്ഥർ അടുത്ത 3 വർഷങ്ങൾക്കുള്ളിൽ  ഒരു ബില്യൺ പൗണ്ടു കൂടി നിക്ഷേപിക്കും. സൂപ്പർ മാർക്കറ്റ് ശ്രുംഖലയിൽ വിതരണം ചെയ്യുന്ന സാധനങ്ങളിൽ  യുകെയിൽ നിന്നുമുള്ളവ ആനുപാതികമായി വർധിപ്പിക്കും.  അസ്ദയുടെ ആസ്ഥാനം വടക്കൻ ഇംഗ്ലണ്ടിലെ ലീഡ്‌സിൽ തുടരുമെന്നും റോജർ ബുൺലൈ ചീഫ് എക്സിക്യൂട്ടീവായി തുടരുമെന്നും ഇടപാടിനെക്കുറിച്ച് അറിയിച്ച വോൾമാർട്ട് പറഞ്ഞു.

Other News