പ്രതിമാസ കോവിഡ് ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടായേക്കും


OCTOBER 10, 2021, 11:45 PM IST

ഓട്ടവ: കോവിഡ് പ്രതിസന്ധിയില്‍ കുറവു വന്നതോടെ സര്‍ക്കാരിന്റെ പ്രതിമാസ ആനുകൂല്യത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 1200 കനേഡിയന്‍ ഡോളറാണ് ആനുകൂല്യമായി ലഭിക്കുന്നത്. എന്നാല്‍ കോവിഡ് സഹായ പദ്ധതി ഈ മാസം 23ന് അവസാനിക്കും. 

ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ കോവിഡ് നാലാം തരംഗത്തില്‍ സഹായ പദ്ധതി പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ടായിരിക്കും സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുക. കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റ് പ്രതിമാസം രണ്ടായിരം ഡോളര്‍ നല്കിയിരുന്നു. ഇത്തരത്തില്‍ കാനഡ റിക്കവറി സിക്ക്‌നസ് ബെനിഫിറ്റ് പ്രോഗ്രാമും പ്രഖ്യാപിച്ചിരുന്നു. 

കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റ് പദ്ധതി പോലെ ഉദാരമായി ആരംഭിച്ചതാണെങ്കിലും 2021 ജൂലൈ 17ന് ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും 600 ഡോളര്‍ വീതം കുറവുവരുത്തി. സെപ്തംബര്‍ 26 വരെ പ്രോഗ്രാം ഏകദേശം 2.1 ദശലക്ഷം കനേഡിയന്മാര്‍ക്ക് 26 ബില്യന്‍ ഡോളര്‍ നല്കി. 

അവസാന രണ്ടാഴ്ച പേയ്‌മെന്റ് കാലയളവിനുളള അപേക്ഷകള്‍ ഒക്ടോബര്‍ 23നാണ് നല്‌കേണ്ടത്. പ്രോഗ്രാം നവംബര്‍ 20 വരെ നീട്ടിയില്ലെങ്കില്‍ നവംബര്‍ പകുതിയോടെ പദ്ധതി അവസാനിക്കും. 

കാനഡയില്‍ കോവിഡ് ലോക്ക്ഡൗണുകള്‍ മാറുകയും കോവിഡാനന്തര വീണ്ടെടുക്കല്‍ പ്രക്രിയകള്‍ പുരോഗമിക്കുകയും ചെയ്യുമ്പോള്‍ ബിസിനസ്, അക്കാദമിക, രാഷ്ട്രീയ മേഖലകളില്‍ നിന്നും ഈ പദ്ധതി നിര്‍ത്തലാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യമുയര്‍ന്നിരുന്നു. ഉത്പാദനക്ഷമതയേയും തൊഴിലാളികളെയും ബാധിക്കുന്നുവെന്നാണ് ആവശ്യക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്താകമാനം തൊഴിലാളികള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 

തൊഴില്‍ സഹായം നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കൃത്യമായ ലക്ഷ്യമുണ്ടായിരിക്കണമെന്ന് സി ഐ ബി സി ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ബെഞ്ചമിന്‍ ടാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ഗണ്യമായ രീതിയില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ തിരികെ പോകുന്നില്ലെന്ന് തീരുമാനിച്ചാല്‍ അവരെ വേര്‍തിരിച്ചറിയണം. 

കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റും കാനഡ റിക്കവറി ബെനിഫിറ്റും പ്രശ്‌നമായിരുന്നുവെന്നാണ് കഴിഞ്ഞ ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുമ്പായി ക്യൂബെക്ക് റേഡിയോ സ്‌റ്റേഷന്‍ 95.7നോട് കൈക്കിനോട് ലെഗാള്‍ട്ട് പറഞ്ഞത്. ആളുകള്‍ക്ക് ജോലിക്ക് പോകുന്ന കാര്യത്തില്‍ നിസ്സംഗത ഉണ്ടായിരുന്നതായും വീട്ടില്‍ താമസിക്കുമ്പോള്‍ നല്ല ചെക്ക് എളുപ്പത്തില്‍ ലഭിക്കുമെങ്കിലും അത് അവസാനിക്കുമെന്നും അതോടെ ചെക്ക് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജോലിയിലെക്ക് മടങ്ങുമെന്നുമാണ് പ്രതീക്ഷ. 

ഇരുപത് വര്‍ഷത്തിലേറെയായി സമഗ്രമായ അവലോകനം നടക്കാത്ത തൊഴില്‍ ഇന്‍ഷൂറന്‍സ് പദ്ധതി പരിഷ്‌ക്കരിക്കുന്നതിനുള്ള ആദ്യ ചുവടുകളും ലിബറലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കാനഡ റസ്‌പോണ്‍സ് ബെനിഫിറ്റ് നിര്‍ത്തലാക്കാനുള്ള തീരുമാനം പൂര്‍ണമായും എടുക്കണമെന്നില്ല. ട്രൂഡോയ്ക്ക് പുതിയ കോവിഡ് ബിസിനസ് എയ്ഡ് പ്രോഗ്രാമുകളും പാക്കേജുകളും നടപ്പാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ന്യൂനപകഷ സര്‍ക്കാര്‍ നിയമ നിര്‍മാണത്തെ പിന്തുണക്കാന്‍ മറ്റൊരു കക്ഷിയെ കണ്ടെത്തേണ്ടി വരും. പ്രസ്തുത പാര്‍ട്ടി എന്‍ ഡി പി ആവുകയാണെങ്കില്‍ കാനഡ റസ്‌പോണ്‍സ് ബെനിഫിറ്റ് വിപുലീകരിക്കാനും സാധ്യതയുണ്ട്. 

കണ്‍സര്‍വേറ്റീവ് നേതാവ് എറിന്‍ ഒ ടൂള്‍ ഇതുവരെ കാനഡ റെസ്‌പോണ്‍സ് ബെനിഫിറ്റുമായി ബന്ധപ്പെട്ട നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടില്ല. 

കാനഡ റെസ്‌പോണ്‍സ് ബെനിഫിറ്റുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റിന്റെ ഓഫിസ് പിന്തുണച്ചില്ല.

Other News