ആലിപ്പഴ വര്‍ഷത്തില്‍ വലഞ്ഞ് ആല്‍ബര്‍ട്ട


AUGUST 3, 2022, 11:59 PM IST

ടൊറന്റോ: ആലിപ്പഴ വര്‍ഷത്തില്‍ വലഞ്ഞ് ആല്‍ബര്‍ട്ട. പടിഞ്ഞാറന്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയില്‍ ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. 

പത്തു മുതല്‍ 15 മിനുട്ടു വരെ നീണ്ടുനിന്ന ചുഴലിക്കാറ്റ് 34 വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ വരുത്തിയതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നും ഗുരുതരമല്ല. 

ബേസ് ബാളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് വാഹനം തകര്‍ന്ന നിരവധി പേര്‍ തങ്ങളുടെ കാറുകളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചില്ലുകളും വാഹനങ്ങളുടെ ബോഡിയും ഉള്‍പ്പെടെ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നിട്ടുണ്ട്. 

വാഹനങ്ങളിലുള്ളവര്‍ തങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കൈകള്‍ കൊണ്ട് തലയും മുഖവും മറക്കേണ്ടി വന്നു. 

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഭാവിയില്‍ കൂടുതല്‍ തീവ്രമായ ആലിപ്പഴ വര്‍ഷമുണ്ടായേക്കാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.

Other News