നിങ്ങളൊരു വ്യാജനും ഫ്രോഡുമാണ്; അതുകൊണ്ടുതന്നെ രാജ്യംഭരിക്കാന്‍ കൊള്ളാത്തവനും- ട്രൂഡോയ്‌ക്കെതിരെ ഷീര്‍


OCTOBER 8, 2019, 1:51 PM IST

ഓട്ടവ: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തികഞ്ഞഫ്രോഡും കാപട്യം മുഖമുദ്രയാക്കിയവനുമാണെന്നുള്ള ആന്‍ഡ്രൂഷീറിന്റെ പരാമര്‍ശം വിവാദമായി.ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച ടെലവിഷന്‍ ഡിബേറ്റിലായിരുന്നു കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ആന്‍ഡ്രൂ ഷീറിന്റ വിവാദപരാമര്‍ശം. അധികാരത്തിന്റെ ഏഴയലത്തേക്കുപോലും  പ്രവേശിപ്പിക്കാന്‍ യോഗ്യതയില്ലാത്തവനാണ് ഇയാളെന്നും ട്രൂഡോയ്‌ക്കെതിരെ ഷീര്‍ വാക്ശരമെയ്തു.

നേരത്തെ  അഭിപ്രായസര്‍വേകള്‍ ആന്‍ഡ്രൂഷീറിന് അനുകൂലമായി പുറത്തുവന്നിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് വിദഗ്ദ്ധമതം.മുഖത്ത് കറുത്തഛായമടിച്ചുള്ള ഒരു പഴയകാല ഫോട്ടോ പുറത്തുവന്നതോടെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ജനസമ്മിതിയില്‍ വന്‍ ഇടിവുണ്ടായത്.  തുടര്‍ന്ന് നിരവധി തവണ ട്രൂഡോ മാപ്പപേക്ഷിച്ചെങ്കിലും വംശീയാധിക്ഷേപം നടത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. 

കണ്‍സര്‍വേറ്റീവ് എന്‍ഡിപി നേതാക്കള്‍ക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പുപോലും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എല്ലായിപ്പോഴും വംശീയതയ്‌ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും  താലിബന്‍ സേനാംഗമായി പ്രവര്‍ത്തിച്ചതിനു ശേഷം രാജ്യത്തേയ്ക്ക് തിരിച്ചെത്തിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പോലുള്ള വിചിത്ര ആചാരങ്ങള്‍ പാലിക്കുകയും ചെയ്ത ട്രൂഡോ ഇത്തരം പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്.

എന്നാല്‍ നമ്മള്‍ ഒരു ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂവെന്നും എത്രതവണ ട്രൂഡോ ഇത്തരം തരംതാഴ്ന്ന പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട് എന്ന കാര്യം ഇപ്പോഴും അറിയില്ലെന്നും ഡിബേറ്റില്‍ ഷീര്‍ പറഞ്ഞു. '' വിവിധ മുഖം മൂടികള്‍ മാറിമാറി ധരിക്കുന്നതുകൊണ്ട് എത്ര തവണ ട്രൂഡോ കറുത്തഛായമടിച്ചിട്ടുണ്ട് എന്ന കാര്യം അദ്ദേഹത്തിന് തന്നെ അറിയില്ല. മിസ്റ്റര്‍ ട്രൂഡോ നിങ്ങളൊരു ഫ്രോഡും വ്യാജനുമാണ്. അതുകൊണ്ടുതന്നെ ഈ രാജ്യംഭരിക്കാന്‍ കൊള്ളാത്തവനും. '' ഷീര്‍ പരിഹസിച്ചു.

Other News