ബാങ്ക് ഓഫ് കാനഡ മോർട്ഗേജ് സ്ട്രെസ് ടെസ്റ്റ് റേറ്റ് കുറച്ചു 


JULY 20, 2019, 1:41 AM IST

ഒട്ടാവ:ബാങ്ക് ഓഫ് കാനഡ മിനിമം പണയ യോഗ്യതാനിരക്കി ( മിനിമം മോർട്ഗേജ് ക്വാളിഫയിങ് റേറ്റ്  )  ൽ  0.15% കുറവ് വരുത്തി .5.34 ശതമാനത്തിൽ നിന്ന് 5.19ശതമാനമായാണ് നിരക്ക് കുറച്ചത്.ഏതാണ്ട് മൂന്നുവർഷത്തിനിടെ ആദ്യമായാണ് രാജ്യത്തെ കേന്ദ്രബാങ്കിന്റെ  മിനിമം പണയ യോഗ്യതാനിരക്ക് കുറയ്ക്കുന്നത്.

ബാങ്ക് ഓഫ് കാനഡയുടെ പുതിയ നിരക്ക്, ഇൻഷുർ ചെയ്യാത്ത ഈടു (  പണയവുമായി   )മായി ബന്ധപ്പെട്ട് ചെറിയ തോതിലാണെങ്കിലും പ്രതിഫലനമുണ്ടാക്കും.പണയ യോഗ്യതാക്ഷമത ( മോർട്ഗേജ് സ്ട്രെസ് ടെസ്റ്റ് റേറ്റ്  ) നിർണ്ണയിക്കുന്നതിലാകും നിരക്കുമാറ്റത്തിന്റെ സ്വാധീനം.

ഇൻഷുറൻസ് പരിരക്ഷയില്ലാത്ത പണയത്തിന്റെ യോഗ്യതാനിരക്ക് കുറഞ്ഞത്, കരാർ പ്രകാരമുള്ള പണയ നിരക്കിന്റെ രണ്ടു ശതമാനത്തിലുമേറെയോ അഞ്ചുവർഷ അടിസ്ഥാന നിരക്കിലുമേറെയോ ആയിരിക്കുമെന്ന് ബാങ്ക് ഓഫ് കാനഡയുടെ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

Other News