ഈ മാസം ഒരുപിടി യുഎസ് ബാങ്കുകളും ഒരു പ്രധാന യൂറോപ്യന്‍ ബാങ്കും പെട്ടെന്നുള്ള പ്രക്ഷുബ്ധതയാല്‍ തകരുയോ നിലനില്‍പ്പുതന്നെ ഭീഷണിയിലാവുകയോ ചെയ്തതോടെ എല്ലാ കണ്ണുകളും ആഗോള ബാങ്കിംഗ് മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ്വിബി) തകര്‍ച്ച, തുടര്‍ന്ന് മറ്റ് രണ്ട് പ്രാദേശിക സ്ഥാപനങ്ങളായ ഫസ്റ്റ് റിപ്പബ്ലിക്, സിഗ്‌നേച്ചര്‍ ബാങ്ക് എന്നിവയുടെ അടച്ചുപൂട്ടല്‍ എന്നിവ വിപണി നിരീക്ഷകരെ പരിഭ്രാന്തിയിലാക്കി. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് പോലുള്ള ഒരു സാഹചര്യത്തിലേക്ക് ലോകം വീണ്ടും പോവുകയാണോ എന്നൊരാശങ്ക എല്ലാവരെയും ബാധിച്ചു.
സ്വിറ്റ്സര്‍ലന്‍ഡില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ക്രെഡിറ്റ് സ്യൂസ് കഴിഞ്ഞ ആഴ്ച തകരുന്നതിന് മുമ്പായിരുന്നു യുഎസിലെ ബാങ്കിംഗ് രംഗത്തുണ്ടായ ഭൂകമ്പം. ഈ സാമ്പത്തിക കുലുക്കങ്ങള്‍ കാനഡക്കാര്‍ക്ക് നല്‍കുന്ന സൂചനകള്‍ എന്താണ് ?
എന്ത് സംഭവിച്ചു? എന്തുകൊണ്ട്?
സിലിക്കണ്‍ വാലി ബാങ്ക്, ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക്, സിഗ്‌നേച്ചര്‍ ബാങ്ക്, ക്രെഡിറ്റ് സ്യൂസ് എന്നിവയെല്ലാം പലിശനിരക്ക് വര്‍ധിച്ചതിനെതുടര്‍ന്നുണ്ടായ പ്രസതിസന്ധികളിലാണ് കൂടുതല്‍ വഷളായതും വിവിധ പ്രശ്നങ്ങള്‍ നേരിട്ടതും.
എന്നാല്‍ ഈ തകര്‍ച്ചകള്‍ക്ക് പിന്നില്‍ പൊതുവെയുണ്ടായത് ബാങ്കുമായി ഇടപാട് നടത്തിയിരുന്നവരുടെ ആത്മവിശ്വാസക്കുറവിന്റെ പ്രതഫലനമായിരുന്നുവെന്നാണ് കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയിലെ ചീഫ് ഇക്കണോമിസ്റ്റ് പെഡ്രോ ആന്റ്യൂണ്‍സ് പറയുന്നത്.
ആത്മവിശ്വാസത്തിലാണ് ബാങ്കിംഗ് കെട്ടിപ്പടുത്തിരിക്കുന്നത്. നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയും പരിഭ്രാന്തരാകുകയും പരാജയം ഭയന്ന് ബാങ്കില്‍ നിന്ന് ആസ്തികള്‍ പിന്‍വലിക്കാന്‍ തിരക്കുകൂട്ടുകയും ചെയ്താല്‍, അത് എസ്വിബിയെപ്പോലെ ഒരു ബാങ്ക് നേരിട്ട സാഹചര്യത്തിലേക്ക് നയിച്ചേക്കാം.
ചിലപ്പോള്‍, അല്ല മിക്കവാറും പരിഭ്രാന്തി പടരുന്നു, ആന്റ്യൂണ്‍സ് സിബിസി ന്യൂസിനോട് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. അധിക ബാങ്കുകളുടെ തകര്‍ച്ച തടയാന്‍ ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാര്‍ ഇപ്പോള്‍ പരിഭ്രാന്ത്രിയുടെയും ആശങ്കയുടെയും വ്യാപനം തടയാനുള്ള കഠിനമായ ശ്രമത്തിലാണ്.
നമ്മള്‍ ഇത് മുമ്പ് കണ്ടിട്ടുണ്ടോ?
യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെനെപ്പോലുള്ള നിയമനിര്‍മ്മാതാക്കള്‍ ഈ സംഭവങ്ങള്‍ 2000 കളുടെ അവസാനത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തെ പ്രതിധ്വനിപ്പിക്കുന്നു എന്ന ആശയത്ത തള്ളിക്കളഞ്ഞതായി കാണാം. 2008-ല്‍ വാഷിംഗ്ടണ്‍ മ്യൂച്വല്‍ ഉള്‍പ്പെടെ മറ്റു പലതിലും ഉണ്ടായ വലിയ തകര്‍ച്ചയ്ക്കുശേഷം ഒരു യുഎസ് ബാങ്കിംഗ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ തകര്‍ച്ചയാണ് എസ്വിബിയുടെ പരാജയം.
ദീര്‍ഘകാല എതിരാളിയായ യുബിഎസ്, ക്രെഡിറ്റ് സ്വീസ് വാങ്ങാന്‍ സമ്മതിച്ചതിന് തൊട്ടുപിന്നാലെ, ബാങ്ക് ഓഫ് കാനഡ ഉള്‍പ്പെടെ, ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ - ദുര്‍ബലമായ ബാങ്കുകള്‍ക്ക് പണവും മറ്റ് പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് തകര്‍ച്ച തടയാന്‍ ഇടപെടുമെന്ന് പറഞ്ഞിരിക്കുകയാണ്. വീണ്ടും പരാജയത്തിന്റെ വ്യാപനം തടയാനും വിപണി സ്ഥിരത കൈവരിക്കാനുമുള്ള പ്രതീക്ഷയിലാണിത്.
2008-ലും സമാനമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇത് ആ പ്രതിസന്ധിയുടെ ആവര്‍ത്തനമല്ലെന്ന് ടൊറന്റോ ആഗോള പേയ്മെന്റ് കമ്പനിയായ കോര്‍പേയിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് കാള്‍ ഷാമോട്ട പറയുന്നു.
സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണത്തിലാണെന്ന് ഷാമോട്ട പറഞ്ഞു,
'2008-ലെ പ്രതിസന്ധിക്ക് കാരണമായ പ്രശ്‌നങ്ങള്‍ - വന്‍തോതിലുള്ള ഡെറിവേറ്റീവുകളുടെ ഉപയോഗവും യു.എസ്. ഭവന വിപണിയിലേക്കുള്ള ധാരാളം എക്‌സ്‌പോഷറുമായിരുന്നു. എന്നാല്‍ ഈ സമയം അത്തരം പ്രശ്‌നങ്ങള്‍ നിലവിലില്ല.'
ഇത് കാനഡയെ എങ്ങനെയാണ് ബാധിക്കുന്നത്?
ഷാമോട്ടയുടെ അഭിപ്രായത്തില്‍, കനേഡക്കാര്‍ക്ക് കൂടുതല്‍ വിഷമിക്കേണ്ട കാര്യമില്ല, കാരണം കാനഡയിലെ ബാങ്കിംഗ് സംവിധാനം യു.എസിലോ യൂറോപ്പിലോ ഉള്ളതിനേക്കാള്‍ 'വളരെ സുരക്ഷിതവും കൂടുതല്‍ വൈവിധ്യപൂര്‍ണ്ണവും കൂടുതല്‍ നിയന്ത്രിതവുമാണ്'.
ഒരു മനഃശാസ്ത്രപരമായ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ കാണേണ്ടത് വളരെ പ്രധാനമാണെന്ന് ഷാമോട്ട പറയുന്നു. നിങ്ങളുടെ ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ അത്ര പ്രാധാന്യം നല്‍കാതിരിക്കുക.2008 ലെ പ്രതിസന്ധി ഒരു ആഗോള ദുരന്തമായിരുന്നു, 'എന്നാല്‍ കാനഡയിലെ മിക്ക ബാങ്കുകളും അതിലൂടെ വളരെ നന്നായി പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍, അവ വളരെ ശക്തമായി ഉയര്‍ന്നു,' ആന്റ്യൂണ്‍സ് പറഞ്ഞു.
'കാനഡയെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വെറും കഥയാണെന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ക്ക് വ്യത്യസ്തമായ ഒരു ബാങ്കിംഗ് സംവിധാനമുണ്ട്' അത് യു.എസില്‍ ഉള്ളതിനേക്കാള്‍ മത്സരക്ഷമത കുറഞ്ഞതും ബാക്ക്സ്റ്റോപ്പ് ചെയ്യാന്‍ എളുപ്പവുമാണ്.
എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക വര്‍ദ്ധിക്കുമ്പോള്‍, ബിസിനസ് നിക്ഷേപകര്‍ 'കൂടുതല്‍ വിവേകമുള്ളവരായിരിക്കും,' ആന്റ്യൂണ്‍സ് പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനത്തിനും കനേഡിയന്‍ വ്യാപാരത്തിനും ഇത്തരം നിക്ഷേപങ്ങള്‍ പ്രധാനമാണ്.
അതുപോലെ, ലോകമെമ്പാടുമുള്ള വായ്പാ മാനദണ്ഡങ്ങള്‍ 'മുറുകുന്നത്' നമുക്ക് കാണാന്‍ കഴിയും, ഗവേഷണ സ്ഥാപനമായ ക്യാപിറ്റല്‍ ഇക്കണോമിക്സിലെ ഡെപ്യൂട്ടി ചീഫ് നോര്‍ത്ത് അമേരിക്ക ഇക്കണോമിസ്റ്റ് സ്റ്റീഫന്‍ ബ്രൗണ്‍ പറഞ്ഞു.
ബ്രൗണ്‍ പറയുന്നതനുസരിച്ച്, ബാങ്കുകള്‍ അത്രയും പണം കടം കൊടുക്കാനോ ഇക്വിറ്റി ബോണ്ടുകളില്‍ നിക്ഷേപിക്കാനോ തയ്യാറായേക്കില്ല. അത് നിക്ഷേപ പാറ്റേണുകളെ മാറ്റിമറിച്ചേക്കാം, അത് ആഗോള, യുഎസ് ജിഡിപിയുടെ വളര്‍ച്ചയെയും വിപുലീകരണത്തിലൂടെ കനേഡിയന്‍ സമ്പദ്വ്യവസ്ഥയെയും ബാധിക്കും.
'യുഎസിലെ ജിഡിപി വളര്‍ച്ച പൊതുവെ കനേഡിയന്‍ കയറ്റുമതിക്ക് ഗുണകരമല്ല,' ബ്രൗണ്‍ പറഞ്ഞു.
'അതിനാല്‍, പ്രത്യേകിച്ച് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് വര്‍ദ്ധന പുനരാരംഭിക്കാന്‍ നിര്‍ബന്ധിതരാകില്ലെന്നും വര്‍ഷാവസാനത്തിന് മുമ്പ് നിരക്ക് വീണ്ടും കുറയ്ക്കുമെന്നും കരുതാനുള്ള എല്ലാ കാരണങ്ങളും നിലവില്‍ കാണാം.
ഇത് മാന്ദ്യത്തിലേക്ക് നയിക്കുമോ?
2023-ല്‍ കാനഡയില്‍ ഒരു മാന്ദ്യം പ്രവചിക്കപ്പെട്ടിരുന്നു, സമീപകാല സംഭവങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അല്‍പ്പം ആഴത്തിലുള്ള ഇടിവിന് ഇടയാക്കും, ആന്റ്യൂണ്‍സ് പറഞ്ഞു. എന്നിരുന്നാലും, സാധ്യതയുള്ള മാന്ദ്യം മുന്‍കാല മാന്ദ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും, കാരണം നിലവിലെ മാന്ദ്യം കുറച്ച് തൊഴില്‍ നഷ്ടങ്ങളോടെയാണ് വരാനിടയുള്ളത്.
'കാനഡയിലെ മിക്ക കുടുംബങ്ങള്‍ക്കും ഈ മാന്ദ്യം വളരെ വ്യത്യസ്തമായിരിക്കും, കാരണം തൊഴില്‍ വിപണി ഇപ്പോള്‍ തന്നെ കുലുക്കം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മള്‍,' അദ്ദേഹം പറഞ്ഞു.
കാനഡയും ലോകവും വരും മാസങ്ങളില്‍ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ഷാമോട്ട പറഞ്ഞു, പലിശ നിരക്ക് വര്‍ദ്ധനയുടെ പ്രഭാവം 'ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും ബിസിനസ്സുകളെയും ബാധിക്കും.
''ചില്ലറ വില്‍പ്പന, തൊഴില്‍, അതുപോലുള്ള ഘടകങ്ങള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചും കനേഡിയന്‍ കുടുംബങ്ങള്‍ അവരുടെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ടോയെന്നും സമ്പദ്വ്യവസ്ഥയില്‍ എത്രമാത്രം നിക്ഷേപിക്കുന്നുവെന്നും മാന്ദ്യം നമ്മളോട് പറയും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നമുക്ക് മാന്ദ്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഈ സാഹചര്യങ്ങളെല്ലാം സംഭാവന ചെയ്യും.'-അദ്ദേഹം പറഞ്ഞു.