ബൊംബാര്‍ഡിയര്‍ ഒന്റാരിയോ പ്ലാന്റിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു,അഞ്ഞൂറ്റിഅന്‍പതോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും


JULY 10, 2019, 2:00 PM IST

ടൊറന്റോ: ബൊംബാര്‍ഡിയര്‍ കമ്പനി തങ്ങളുടെ തണ്ടര്‍ബേ പ്ലാന്റിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അഞ്ഞൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ആയിരത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

അതേസമയം കമ്പനി അധികൃതരോട് സര്‍ക്കാര്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചുവെന്നും ജോലി സംരക്ഷിക്കാന്‍ സര്‍ക്കാറുമായി ചേര്‍ന്ന് ഒരു കരാറുണ്ടാക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ഒന്റാരിയോ ഗതാഗത വകുപ്പ് മന്ത്രി കരോലിന്‍ മര്‍ലോനി പറഞ്ഞു. എന്നാല്‍ ഇതിനോട് കമ്പനി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ വിമാന, ട്രെയിന്‍ നിര്‍മ്മാതാക്കളായ ബോംബാര്‍ഡിയര്‍ മോണ്ട്രിയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

Other News