ലിബറല്‍ പാര്‍ട്ടി നേതൃമത്സരത്തില്‍ ബോണി ക്രോംബിക്ക് ജയം


DECEMBER 3, 2023, 8:25 PM IST

ഒന്റാറിയോ: ലിബറല്‍ പാര്‍ട്ടി നേതൃത്വ മത്സരത്തില്‍ ബോണി ക്രോംബിക്ക് വിജയം. ഡഗ് ഫോര്‍ഡിനെ പരാജയപ്പെടുത്തുന്നതിലാണ് ഇനി പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് അവര്‍ വിശദമാക്കി.  

മിസിസിസാഗ മേയറാണ് ബോണി ക്രോംബി. 

മൂന്നാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവിട്ടതോടെയാണ് ക്രോംബി നേതൃത്വ പദവിയിലെത്തിയത്. പ്രഖ്യാപനം വന്നതോടെ ടൊറന്റോ നഗരത്തില്‍ ജനക്കൂട്ടം ആഹ്ലാദത്തോടെ 'ബോണി!' എന്ന് ഉറക്കെ വിളിച്ചു. 

ഫോര്‍ഡിനെ താഴെയിറക്കുന്നതിന് പുറമെ ലിബറലുകളെ ഔദ്യോഗിക പാര്‍ട്ടി പദവിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അവര്‍ പറഞ്ഞു. 

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളില്‍ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച ബോണി ഒന്റാറിയക്കാരുടെ ജീവിതം മികച്ചതാക്കുമെന്ന വാഗ്ദാനമാണ് നല്‍കിയത്. 

പാര്‍ട്ടിയുടെ അടുത്ത നടപടികള്‍ വോട്ടര്‍മാരുടെ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും പ്രവിശ്യയെ പ്രതിഫലിപ്പിക്കുന്ന സ്ഥാനാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിലും ധനസമാഹരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് ക്രോംബി പറഞ്ഞു.

ധനസമാഹാരണത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അതുവഴി 2026ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. 

ഒരു ദശാബ്ദത്തോളം ബിസിനസ്സ് ലീഡറായും എം പിയായും മേയറായും പ്രവര്‍ത്തിച്ച ശേഷം ഇപ്പോഴത്തെ വിജയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് ക്രോംബി പറഞ്ഞു.

ഒക്ടോബറില്‍ മൂന്നാം തവണയും ക്രോംബി മിസിസാഗയിലെ ജനപ്രിയ മേയറായിരുന്നു.

പുതുവര്‍ഷത്തില്‍ താന്‍ മിസിസാഗയുടെ മേയര്‍ സ്ഥാനം ഒഴിയുമെന്ന് ക്രോംബി പറഞ്ഞു.

നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളിലേക്ക് ഫണ്ട് ചെയ്യാന്‍ സഹായിക്കുന്ന ഡെവലപ്പര്‍മാരില്‍ നിന്ന് മുനിസിപ്പാലിറ്റികള്‍ ഫീസ് ഈടാക്കുന്ന ഫോര്‍ഡിന്റെ മാറ്റങ്ങളെ മിസ്സിസാഗ മേയര്‍ എന്ന നിലയില്‍ ക്രോംബി ശക്തമായി എതിര്‍ത്തിരുന്നു. ഈ നീക്കം മുനിസിപ്പാലിറ്റികളുടെ അഞ്ച് ബില്യണ്‍ ഡോളര്‍ കുറച്ചതായി ഒന്റാറിയോയിലെ അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റി പറഞ്ഞു. 

ക്രോംബി തന്റെ വിജയ പ്രസംഗത്തില്‍, ഒരു നല്ല ശ്രോതാവും മികച്ച സാമ്പത്തിക മാനേജരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം തന്നെ പഠിപ്പിച്ചതിന് തന്റെ ഉപദേഷ്ടാവായ അന്തരിച്ച മിസിസാഗ മേയര്‍ ഹേസല്‍ മക്കലിയോണിനോട് നന്ദി പറഞ്ഞു. 

ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിട്ടുനിന്നതിന് ശേഷം റാങ്കിംഗ് ബാലറ്റ് വോട്ടിംഗിന്റെ മൂന്നാം റൗണ്ടില്‍ ക്രോംബി വിജയിച്ചു, പക്ഷേ വിജയിക്കാന്‍ ആവശ്യമായ 50 ശതമാനം പരിധിക്ക് താഴെയായിരുന്നു. ആദ്യ റൗണ്ടില്‍ 43 ശതമാനവും രണ്ടാം റൗണ്ടില്‍ 47 ശതമാനവുമായി ഫിനിഷ് ചെയ്തതിന് ശേഷം വിജയിക്കാന്‍ ആവശ്യമായ പോയിന്റുകളുടെ ഏകദേശം 53 ശതമാനം നേടിയാണ് അവര്‍ നേതൃത്വം ഏറ്റെടുത്തത്.

Other News