കാനഡ എക്‌സ്പ്രസ് എന്‍ട്രി: കുടിയേറ്റക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്ന 10 നഗരങ്ങള്‍


JULY 29, 2022, 4:04 PM IST

ഒട്ടാവ:  ഈ വര്‍ഷം ധാരാളം കനേഡിയന്‍മാര്‍ വിരമിക്കുന്നതിനാല്‍, തൊഴില്‍ വിപണിയിലെ ഗുരുതരമായ ക്ഷാമം നികത്താന്‍ വിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യേണ്ടത് രാജ്യത്തിന് അത്യന്താപേക്ഷിതമാണ്.  'അഞ്ച് ദശലക്ഷം കനേഡിയന്‍മാര്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വിരമിക്കാനൊരുങ്ങുമ്പോള്‍, കുടിയേറ്റത്തിനുള്ള സാമ്പത്തിക ആവശ്യം എന്നത്തേക്കാളും പ്രധാനമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസര്‍ പോലും ട്വീറ്റ് ചെയ്തു.

''...നമ്മളുടെ കമ്മ്യൂണിറ്റികളിലേക്ക് സംഭാവന നല്‍കുന്നതിന് റെക്കോഡ് എണ്ണം കുടിയേറ്റക്കാരെ നമ്മള്‍ സ്വാഗതം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴില്‍ ജോലി കണ്ടെത്താന്‍ കാനഡയിലെ മികച്ച 10 നഗരങ്ങള്‍:

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം 431,645 കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങുകയാണ്. ''നിലവിലെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ അടുത്ത വര്‍ഷം 447,055 പുതിയ സ്ഥിര താമസക്കാരെയും 2024 ല്‍ 451,000 പേരെയും ലക്ഷ്യമിടുന്നതായി ' Immigration.ca   റിപ്പോര്‍ട്ട് പറയുന്നു.

കുടിയേറ്റക്കാര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴില്‍ ജോലി കണ്ടെത്താന്‍ കഴിയുന്ന നഗരങ്ങളില്‍ ബ്രാന്റ്‌ഫോര്‍ഡ്, ഒട്ടാവ, കെലോന, ക്യൂബെക്ക്, കാല്‍ഗറി, സാസ്‌കറ്റൂണ്‍, അബോട്ട്‌സ്‌ഫോര്‍ഡ്, ഹാലിഫാക്‌സ്, വിക്ടോറിയ, ടൊറന്റോ എന്നിവ ഉള്‍പ്പെടുന്നു.

ബ്രാന്റ്ഫോര്‍ഡില്‍, കഴിഞ്ഞ വര്‍ഷം തൊഴില്‍ ശതമാനം 17.3% വര്‍ദ്ധിച്ചു. ഒട്ടാവയില്‍ തൊഴില്‍ വര്‍ധന 67% ആണ്.

വ്യവസായങ്ങളിലുടനീളമുള്ള ഒഴിവുകളുടെ പട്ടിക

അപേക്ഷകര്‍ക്ക് മൂന്ന് പ്രോഗ്രാമുകള്‍ ആണ് ലഭ്യമായത്.  ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ (എഫ്എസ്ഡബ്ല്യു), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്സ് (എഫ്എസ്ടി), കാനഡ എക്സ്പീരിയന്‍സ് ക്ലാസ് (സിഇസി) എന്നിങ്ങനെ മൂന്നു പദ്ധതികളും സാമ്പത്തിക കുടിയേറ്റക്കാരനായി കാനഡയില്‍ ജോലിക്ക് അപേക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങളാണ്. എല്ലാ പ്രോഗ്രാമുകളും എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം ഉപയോഗിക്കുന്നു.

വ്യാവസായിക, ഇലക്ട്രിക്കല്‍, കണ്‍സ്ട്രക്ഷന്‍ ട്രേഡുകള്‍, മെയിന്റനന്‍സ്, എക്യുപ്മെന്റ് ഓപ്പറേഷന്‍ ട്രേഡുകള്‍, പ്രകൃതിവിഭവങ്ങളിലെ സാങ്കേതിക ജോലികള്‍, കൃഷിയും അനുബന്ധ ഉല്‍പ്പാദനവും, പ്രോസസ്സിംഗ്, മാനുഫാക്ചറിംഗ്, യൂട്ടിലിറ്റീസ് സൂപ്പര്‍വൈസര്‍മാര്‍, സെന്‍ട്രല്‍ കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയ നിരവധി ഒഴിവുകളുള്ള വ്യവസായങ്ങളില്‍ ഉള്‍പ്പെടുന്നു.

പാചകക്കാര്‍,  ബേക്കര്‍മാര്‍ എന്നിവരുടെ ഒഴിവുകളും ഉണ്ട്.എന്തുകൊണ്ടാണ് കാനഡ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്?

55 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ വിരമിക്കുന്നതിനാല്‍ കാനഡയിലെ തൊഴില്‍ വിപണി ഈ വര്‍ഷം ഗണ്യമായി കുറഞ്ഞു, ഇത് രാജ്യത്ത് 1 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, പ്രത്യേകിച്ച് വേനല്‍ക്കാല ജോലികള്‍.കാനഡയിലെ 9 ദശലക്ഷം ബേബി ബൂമര്‍മാര്‍ ഈ ദശകത്തില്‍ വിരമിക്കല്‍ പ്രായത്തിലെത്തുമെന്ന് സിഐസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാനഡക്കാരില്‍ മൂന്നിലൊന്ന് പേരും നേരത്തെ വിരമിക്കുന്നുണ്ടെന്നും, 10 പ്രീ-റിട്ടയര്‍ ചെയ്യുന്നവരില്‍ മൂന്നു പേരും പാന്‍ഡെമിക് കാരണം അവരുടെ റിട്ടയര്‍മെന്റ് തീയതി മാറ്റുന്നുണ്ടെന്നും അടുത്തിടെ നടത്തിയ ഒരു ആര്‍ബിസി സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം, ഫെര്‍ട്ടിലിറ്റി നിരക്ക് 2020 ല്‍ ഒരു സ്ത്രീക്ക് 1.4 കുട്ടികളായി കുറയുകയും ചെയ്തു.

ജനസംഖ്യാ നിരക്ക് ഒരു സ്ത്രീക്ക് 2.1 കുട്ടികളായി വര്‍ധിച്ചില്ലെങ്കില്‍, വിരമിച്ചവരെ (തൊഴില്‍ ഒഴിവുകളുടെ അടിസ്ഥാനത്തില്‍) ഒരു പുതിയ തലമുറയ്ക്ക് പകരം വയ്ക്കാന്‍ കഴിയില്ല.

Other News