ടൊറന്റോ: വിദഗ്ധ തൊഴിലാളികള്‍ക്ക് പെര്‍മെനന്റ് റെസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിന് കാനഡ പുതിയ പ്രക്രിയ ആരംഭിച്ചു. കാനഡയുടെ സാമ്പത്തിക ഇമിഗ്രേഷന്‍ മാനേജ്‌മെന്റ് പദ്ധതിയായ എക്‌സ്പ്രസ് എന്‍ട്രിക്കായുള്ള കാറ്റഗറി അധിഷ്ഠിത തെരഞ്ഞെടുപ്പിന്റെ തുടക്കം ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് മന്ത്രി സീന്‍ ഫ്രോസര്‍ പ്രഖ്യാപിച്ചു.
ഫ്രഞ്ച് ഭാഷാ പ്രാവീണ്യമോ ഏതാനും തൊഴില്‍ മേഖലകളിലെ പ്രവര്‍ത്തി പരിചയമോ ആണ് ഉദ്യോഗാര്‍ഥികളെ കാറ്റഗറി അടിസ്ഥാനമാക്കി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. ഹെല്‍ത്ത് കെയര്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്‌റ്റെം) പ്രൊഫഷനുകളും
മരപ്പണിക്കാര്‍, പ്ലംബര്‍മാര്‍, കരാറുകാര്‍, ഗതാഗതം, കൃഷി, അഗ്രിഫുഡ് മേഖലയിലുള്ളവര്‍ക്കുമാണ് പരിഗണന.
പ്രത്യേക വൈദഗ്ധ്യമോ പരിശീലനമോ ഭാഷാശേഷിയോ ഉള്ളവര്‍ക്ക് പെര്‍മെനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാന്‍ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് കാനഡയെ അനുവദിക്കും. വ്യക്തിഗത വിഭാഗങ്ങള്‍ക്കുള്ള അപേക്ഷാ വിധവും സമയവും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ അറിയിക്കും.
രാജ്യത്തുടനീളമുള്ള എണ്ണമറ്റ ഒഴിവുകള്‍ നികത്താന്‍ തൊഴിലുടമകള്‍ താത്പര്യം കാണിക്കുന്നതായും പ്രശ്‌നപരിഹാരത്തിന് സുപ്രധാന ഘടകമായി ഇമിഗ്രേഷന്‍ രംഗത്തെത്തുന്നതായും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് കാനഡ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ സംവിധാനം ചെയ്യുന്നതെന്നും ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് പറഞ്ഞു. തൊഴില്‍ ആവശ്യങ്ങള്‍ പരിഹരിക്കുകയും ഫ്രഞ്ച് കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സാമ്പത്തിക കുടിയേറ്റ സംവിധാനത്തിന്റെ മുഖമുദ്രയായ ഉയര്‍ന്ന മാനുഷിക മൂലധന സമീപനത്തോടൊപ്പം കാറ്റഗറി അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് കാനഡയുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, തൊഴില്‍ വിപണി ആവശ്യങ്ങളോട് എക്‌സ്പ്രസ് എന്‍ട്രി കൂടുതല്‍ സഹായിക്കുമെന്നും ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി.
ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്, പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ ഭാഗം എന്നിവയിലൂടെ സ്ഥിരമായി കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കാനഡയുടെ മുന്‍നിര ആപ്ലിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് എക്‌സ്പ്രസ് എന്‍ട്രി.
2022 ജൂണില്‍, കാനഡ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി പ്രൊട്ടക്ഷന്‍ ആക്ടില്‍ മാറ്റങ്ങള്‍ വരുത്തി. പ്രത്യേക തൊഴില്‍ പരിചയമോ ഫ്രഞ്ച് പരിജ്ഞാനമോ പോലെയുള്ള സാമ്പത്തിക മുന്‍ഗണനകളെ പിന്തുണയ്ക്കുന്ന പ്രധാന കാര്യങ്ങള്‍ അടിസ്ഥാനമാക്കി കുടിയേറ്റക്കാരെ തെരഞ്ഞെടുക്കാന്‍ അനുവദിക്കും.
പുതിയ വിഭാഗം സ്ഥാപിക്കുന്നതിന് മുമ്പ് പ്രവിശ്യകളും പ്രദേശങ്ങളും, വ്യവസായ അംഗങ്ങള്‍, യൂണിയനുകള്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, വര്‍ക്കര്‍ അഡ്വക്കസി ഗ്രൂപ്പുകള്‍, സെറ്റില്‍മെന്റ് പ്രൊവൈഡര്‍ ഓര്‍ഗനൈസേഷനുകള്‍, ഇമിഗ്രേഷന്‍ ഗവേഷകര്‍, പ്രാക്ടിഷണര്‍മാര്‍ എന്നിവരുമായി മന്ത്രി പൊതു കൂടിയാലോചനകളില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകുമെ്‌നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഓരോ വര്‍ഷവും മുന്‍ വര്‍ഷം തെരഞ്ഞെടുത്ത വിഭാഗങ്ങളെക്കുറിച്ചും അവ തെരഞ്ഞെടുക്കുന്നതിനുള്ള യുക്തി ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പ്രൊവിന്‍ഷ്യല്‍, ടെറിട്ടോറിയല്‍ പങ്കാളികള്‍, പൊതുജനങ്ങള്‍ എന്നിവരുമായി വിപുലമായ കൂടിയാലോചനകള്‍ക്കും തൊഴില്‍ വിപണി ആവശ്യകതകളുടെ അവലോകനത്തിനും ശേഷമാണ് വിഭാഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
കാനഡയുടെ തൊഴില്‍ ശക്തി വളര്‍ച്ചയുടെ ഏതാണ്ട് 100 ശതമാനം കുറ്റിയേറ്റമാണ്. എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡയുടെ കണക്കനുസരിച്ച്, 2019-നും 2021-നും ഇടയില്‍ ക്ഷാമം നേരിടുന്ന തൊഴിലുകളുടെ എണ്ണം ഇരട്ടിയായി. എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡയുടെ കണക്കുള്‍ പ്രകാരം 2019നും 2021നും ഇടയില്‍ ക്ഷാമം നേരിടുന്ന തൊഴിലുകളുടെ എണ്ണം ഇരട്ടിയായി.