കഴിഞ്ഞവര്‍ഷം കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യമായി കാനഡ


JUNE 22, 2019, 10:14 PM IST

ടൊറന്റോ: ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപിത അഭയാര്‍ത്ഥി സൗഹൃദ നയം നിലവിലുണ്ടെങ്കിലും 2016 നെ അപേക്ഷിച്ച് രാജ്യം 2018 ല്‍ സ്വീകരിച്ച അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്. 97,000 അഭയാര്‍ഥികളെ 2016 ല്‍ പുനരധിവസിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 28,000 മാണ്. കഴിഞ്ഞവര്‍ഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച  രാജ്യവും കാനഡയാണ്. അമേരിക്കയെയാണ് രാജ്യം പിന്തള്ളിയത്.

അമേരിക്ക കഴിഞ്ഞവര്‍ഷം 23,000 പേരെ സ്വീകരിച്ചുത  അഭയാര്‍ഥി പുനരധിവാസം ആഗോളതലത്തില്‍തന്നെ 92,000 ആളുകളായി ചുരുങ്ങിയിട്ടുണ്ട്. 2017ല്‍ ഇത് 103,000 ആയിരുന്നു. 2016ല്‍ 189,000വും. യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങളുള്ളത്.ആഗോളതലത്തില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം ചരിത്രത്തിലാദ്യമായി 70 ദശലക്ഷം കവിഞ്ഞുവെന്ന് യു.എന്‍. അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലായനം ചെയ്തവരില്‍ ഭൂരിഭാഗവും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരാണ്. സിറിയന്‍ ആഭ്യന്തര യുദ്ധമാണ് പ്രധാന കാരണം.


Other News