കാനഡ- സൗദി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു


MAY 25, 2023, 12:52 AM IST

ഒട്ടാവ: കാനഡയും സൗദി അറേബ്യയും നയതന്ത്രബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കുന്നതിനും പുതിയ അംബാസഡര്‍മാരെ നിയമിക്കുന്നതിനും ധാരണയായി. 2018ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യ- പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) ഫോറത്തിന്റെ ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

കാനഡയും എല്ലാ പാശ്ചാത്യ രാജ്യങ്ങളും അപലപിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് മുമ്പ് 2018ല്‍ റിയാദിലെ കാനഡയുടെ എംബസി സൗദി അറേബ്യയുടെ കയ്യിലുള്ള വനിതാ അവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബിയില്‍ ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

അംബാസഡറെ തിരിച്ചുവിളിക്കാനും ദൂതനെ തിരിച്ചുവരുന്നത് തടയാനും പുതിയ വ്യാപാരം നിരോധിക്കാനും അത് റിയാദിനെ പ്രേരിപ്പിക്കുകയായിരുന്നു.

പരസ്പര ബഹുമാനത്തിന്റേയും പൊതുതാത്പ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് തീരുമാനം ഉടലെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു.

എം ബി എസ് എന്നറിയപ്പെടുന്ന സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണയുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക ശക്തിയായി പുനഃസ്ഥാപിക്കാന്‍ നടത്തുന്നതിന്റെ ഭാഗമായാണ് നയതന്ത്രബന്ധങ്ങളുടെ പുനഃസ്ഥാപനം. സൗദി ഒരു പ്രധാന ആഗോള കളിക്കാരനാണെന്ന് സമീപ വര്‍ഷങ്ങളില്‍ തെളിയിച്ചതായും സുഡാനില്‍ കുടുങ്ങിയ കാനഡക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിന് പുറമേ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് പ്രധാന പങ്കു വഹിക്കാനും അവര്‍ക്ക് സാധിച്ചു. 

കാനഡ റിയാദിലെ പുതിയ അംബാസഡറായി ജീന്‍ ഫിലിപ്പ് ലിന്റോയെ നിയമിക്കും.

Other News