കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് കിന്റല്‍ സീസണ്‍ 1 ഇന്റര്‍ ചര്‍ച്ച് ടാലെന്റ്് ടെസ്റ്റിനു അനുഗ്രഹീത സമാപ്തി


MAY 23, 2023, 10:01 PM IST

ടോറോന്റോ: യുവജന സംഘടനയായ കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന കിന്റല്‍ സീസണ്‍ 1 ഇന്റര്‍ ചര്‍ച്ച് ടാലെന്റ്് ടെസ്റ്റിനു അനുഗ്രഹീത സമാപ്തി. പാട്ട്,  പ്രസംഗം, ബൈബിള്‍ ക്വിസ്, ഉപന്യാസം, ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ബൈബിള്‍ ക്വിസ് തുടങ്ങിയ ഇനങ്ങളില്‍ ആയിരുന്നു മത്സരങ്ങള്‍. ലണ്ടനിലുള്ള ഗ്രേസ് വാലി ചര്‍ച്ച് ഒന്നാം സ്ഥാനം നേടി. ടോറോന്റോയിലെ ഇന്ത്യ ക്രിസ്ത്യന്‍ ഫെലിവോഷിപ് ചര്‍ച്ച് രണ്ടും ശാലോം ചര്‍ച്ച് ഹാമില്‍ട്ടന്‍ മൂന്നാം സ്ഥാനവും നേടി. ഷെര്‍ലി ജെസു സാമുവേല്‍, ഗ്രേസ് വാലി ചര്‍ച്ച് ആന്‍്ഡ്രിയ ക്രിസ്റ്റിന്‍, ഷാലോം ഹാമില്‍ട്ടണ്‍ വ്യക്തിഗത ചാംപ്യന്‍ഷിപ് നേടി.

കാനഡയിലെ വിവിധ പട്ടണങ്ങളില്‍ നിന്ന് 200 പേരോളം പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂലൈ 28- 30 വരെ ടോറോന്റോയില്‍ നടക്കുന്ന കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ആനുവല്‍ ക്യാമ്പില്‍ നല്‍കപ്പെടും.

Other News